
അവിടെ കാടിനു നടുവിലുള്ള റിങ്ങിങ് റോക്ക്സ് പാർക്കിലാണ് മണിയടി ശബ്ദമുണ്ടാക്കുന്ന പാറക്കൂട്ടങ്ങളുള്ളത്. അതുപയോഗിച്ച് സംഗീതജ്ഞർ പ്രത്യേക ഗാനവിന്യാസം തന്നെ തീർത്തിട്ടുണ്ട്. ഏകദേശം 128 ഏക്കറിലായി പരന്നു കിടക്കുന്ന ഈ പാറപ്പാർക്കിനു ചുറ്റും കാടാണ്. അതിനു നടുവിൽ ഒരു കുന്നിൻപുറത്തായാണു ചിതറിക്കിടക്കുന്ന നിലയിൽ പാറക്കൂട്ടമുള്ളത്. ഏകദേശം 10 അടി കനത്തിലുള്ള ഈ പാറക്കൂട്ടം കണ്ടാൽ ആരെങ്കിലും ആകാശത്തുനിന്ന് കൂട്ടത്തോടെ ഭൂമിയിലേക്ക് എറിഞ്ഞതു പോലെയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഈ പാറകൾ പരസ്പരം കൂട്ടിമുട്ടിച്ചും ചുറ്റിക കൊണ്ടിടിച്ചും മണിയടി ശബ്ദമുണ്ടാക്കാറുണ്ട്. ചിലർ പ്രത്യേകതരത്തിൽ താളം മുഴക്കി ഗാനമേളതന്നെ സൃഷ്ടിച്ചു കളയും. ഒട്ടേറെ വിഡിയോകളും യൂട്യൂബിൽ ലഭ്യമാണ്.

0 Comments