ഒറ്റ നോട്ടത്തില്‍ കടലിന്റെ ആഴങ്ങളില്‍ ജീവിക്കുന്ന ഏതോ ജീവിയുടെ അസ്ഥികൂടമാണ് ഇതെന്നാണു നിഗമനം.
എന്നാല്‍ ജീവിയുടെ പുറത്തു കാണുന്ന ശല്കങ്ങള്‍ പോലുള്ള വസ്തുക്കള്‍ ഇത് ജീവിയുടെ അസ്ഥികൂടമല്ല അഴുകി തുടങ്ങിയ ശരീരമാണെന്നു വാദിക്കാനും ചിലരെ പ്രേരിപ്പിക്കുന്നുണ്ട്.
രണ്ട് വാദങ്ങളും പരിഗണിക്കുമ്പോഴും ഈ ജീവിയേതാണെന്നു തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്.
ഹന്നാ മേരി എന്ന യുവതിയും അവരുടെ അമ്മയുമാണ് പ്രഭാത സവാരിക്കിടെ ഈ അസ്ഥികൂടം കണ്ടെത്തിയത്. ആദ്യം ഭയപ്പെട്ടെങ്കിലും ആകാംക്ഷ വർധിച്ചതോടെ അസ്ഥികൂടത്തിന്റെ ചിത്രമെടുത്തു ഫേസ്ബുക്കിലിട്ടു. ഇതോടെ ജീവിയക്കുറിച്ച് ആധികാരികമായും നിറം പിടിപ്പിച്ചതുമായ കഥകളുമായി നിരവധി പേര്‍ രംഗത്തെത്തി.
0 Comments