Subscribe Us

Nalandha University Journey-ചൈനയിൽ നിന്നും ടിബറ്റിൽ നിന്നും വിദ്യാർഥികളും സഞ്ചാരികളും എന്തിനാണ് നളന്ദയിലേക്കെത്തുന്നത്?



പേരിൽ പോലും കഥയൊളിപ്പിച്ചിട്ടുണ്ട് നളന്ദ. ന, അളം, ദാ എന്നു പിരിച്ചു വായിച്ചാൽ സംസ്കൃതത്തിൽ, ‘അറിവെന്ന സമ്മാനം നിലയ്ക്കാത്തിടം’ എന്നാണ് അർഥം. സൗജന്യവിദ്യാഭ്യാസം, അറിവും ആധ്യാത്മികതയും തേടിയെത്തുന്നവർക്ക് നൽകാൻ ബുദ്ധസന്യാസിമാർ പണികഴിപ്പിച്ച പുരാതന സർവകലാശാലയാണ് നളന്ദ ജില്ലയിലെ പ്രധാന ആകർഷണം. പഠിക്കാനും പ്രാർഥിക്കാനും ധ്യാനിക്കാനുമായി വിദേശികൾ നളന്ദയിലേക്കെത്തിയതോടെയാണ് ഇവിടം രാജ്യാന്തര ശ്രദ്ധ നേടാൻ തുടങ്ങിയത്.മാറി വന്ന രാജാക്കന്മാരെല്ലാം പിന്തുണച്ചതു കൊണ്ട് നളന്ദയുടെ ശ്രേയസ്സും ആഭിജാത്യവും ഉയർന്നു.കൊണ്ടേയിരുന്നു. ഇതിനെല്ലാം കാരണക്കാരനായ ഗൗതമബുദ്ധന്റെ അനുഗ്രഹം നളന്ദയെ സമൃദ്ധമാക്കുന്നു.
പ്രശസ്തിയും പ്രതാപവും ലോകം മുഴുവനും പരന്ന നാളുകളിലൊന്നിലാണ് നളന്ദയെ നശിപ്പിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിച്ചത്. അറിവിന്‍റെ ഇരിപ്പിടമായ സര്‍വകലാശാല അവര്‍ തല്ലിത്തകര്‍ത്തു. സന്യാസിമാരെ ദയയില്ലാതെ കൊന്നൊടുക്കി. ഒമ്പതു നിലകളുണ്ടായിരുന്ന ഭീമൻ ലൈബ്രറിക്കു തീ െകാളുത്തി. അമൂല്യ ഗ്രന്ഥങ്ങള്‍ നിറഞ്ഞ ആ ലൈബ്രറി കത്തിയമരാൻ മൂന്നു മാസത്തിലേറെയെടുത്തത്രെ.!!! Read More: Manorama

Post a Comment

0 Comments

CLOSE ADS


CLOSE ADS