പലിശനിരക്കിലെ കുറവ്, കാലാവധി കൂട്ടിക്കിട്ടുമെന്ന ന്യായം ഇക്കാരണങ്ങളാൽ കുറയുന്ന മാസതവണകൾ എന്നിവയാണ് കുറഞ്ഞ നിരക്കിലുള്ള ബാങ്കിലേക്ക് വായ്പ മാറ്റാൻ മാറ്റാൻ ഉപഭോക്താവിന് കാരണമാവുന്നത് .
പല ബാങ്കുകളും ഭവനവായ്പയുടെ പലിശ നിരക്കുകൾ കുറച്ചതായി പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടല്ലോ? കുറഞ്ഞ നിരക്കുള്ള ബാങ്കിലേക്ക് തങ്ങളുടെ ഭവനവായ്പ മാറ്റണമോ എന്ന സംശയം ഏവരിലും ഉണ്ടാകാം. നിരക്കിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ കുറഞ്ഞ നിരക്കുള്ള ബാങ്കിലേക്ക് വായ്പ മാറ്റുന്നതാണ് നല്ലത്.
ഇങ്ങനെ ഒരു ബാങ്കിലെ (ഭവനവായ്പാ സ്ഥാപനത്തിലെ) വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റുന്നതിനെ ‘ടേക് ഓവർ’ എന്നാണ് പറയുന്നത് എന്തുകൊണ്ട് ലോൺ മറ്റൊരു ബാങ്കിനെക്കൊണ്ട് ടേക് ഓവർ ചെയ്യിക്കണം? നിലവിൽ ഏതു നിരക്കിലാണ് നിങ്ങളുടെ വായ്പ ഉള്ളതെന്നും എത്ര കാലാവധിയിലാണ് ഈ വായ്പ നൽകപ്പെട്ടിരിക്കുന്നതെന്നും ഇനി എത്ര തുകയും കാലാവധിയുമാണ് ബാക്കിയുള്ളതെന്നും അറിഞ്ഞിരിക്കണം. ഒപ്പം, ഇപ്രകാരം മറ്റൊരു ബാങ്കിനെക്കൊണ്ട് വായ്പ ‘ടേക് ഓവർ’ ചെയ്യിക്കുന്ന പക്ഷം ആദ്യ ബാങ്ക് എന്തെങ്കിലും ചാർജ് ഈടാക്കുമോ എന്നും ചോദിച്ചറിയണം.
പലിശനിരക്കിലെ കുറവ്, കാലാവധി കൂട്ടിക്കിട്ടുമെന്ന ന്യായം ഇക്കാരണങ്ങളാൽ കുറയുന്ന മാസതവണകൾ എന്നിവയാണ് കുറഞ്ഞ നിരക്കിലുള്ള ബാങ്കിലേക്ക് വായ്പ മാറ്റാൻ ഉപഭോക്താവിന് കാരണമാവുന്നത് എന്നാൽ പുതിയ ബാങ്ക്, വായ്പ തരുമ്പോൾ ഈടാക്കിയേക്കാവുന്ന ചെലവുകളെക്കുറിച്ച് അറിയാതെ പോകരുത്. ലീഗൽ, വാല്യുവേഷൻ, പ്രോസസിങ്, ഡോക്യുമെന്റേഷൻ ചെലവുകളാണ് പുതിയ ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുക. മത്സരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന. ഇന്നത്ത കാലത്ത് പല ബാങ്കുകളും പ്രോസസിങ്, ഡോക്യുമെന്റേഷൻ ചാർജുകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് ഉപയോക്താവിന് ആശ്വാസമായേക്കും.Read More
Source: Mathrubhumi
0 Comments