ഡിജിറ്റല്‍ കറന്‍സിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ ഇടപാട്. റിസര്‍വ് ബാങ്കിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും മുന്നറിയിപ്പുകള്‍ തള്ളി പ്രവര്‍ത്തനം. ആളുകളെ ചേര്‍ക്കുന്നത് മണിചെയിന്‍ മാതൃകയില്‍. കോഴിക്കോട്: ഡിജിറ്റല്‍ കറന്‍സിയുടെ പേരില്‍ സംസ്ഥാനം കേന്ദ്രീകരിച്ച് കോടികളുടെ ഇടപാട്. 'ടോപ്പര്‍കാഷ്' എന്ന ക്രിപ്‌റ്റോ കറന്‍സി നേടി കോടിപതികളാവാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിക്കുന്നത്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത 'ടി.പി.സി. യൂണിറ്റി ഹാഷ് ലിമിറ്റഡ്' എന്ന കമ്പനിയാണ് ഇതിനുപിന്നില്‍. ഇന്ത്യയില്‍ ഇതുവരെ ക്രിപ്‌റ്റോ കറന്‍സി നിയമവിധേയമാക്കിയിട്ടില്ല. നിയമപരമായി വിലക്കുമില്ല. ഡിജിറ്റല്‍ കോയിന്റെ വ്യാപാരം അംഗീകൃത ഏജന്‍സികള്‍വഴി അല്ലാത്തതിനാല്‍ പണം നിേക്ഷപിക്കുന്നതിനെതിരേ റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിചെയിന്‍ തട്ടിപ്പുപോലെയാണ് സാങ്കല്പിക നാണയമെന്ന് മന്ത്രാലയം ഡിസംബര്‍ 29-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് കന്പനി കാന്‍വാസിങ് നടത്തുന്നത്. 'മാതൃഭൂമി' നടത്തിയ ഒളിക്യാമറ അന്വേഷണത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇടപാട് നടത്തുന്നതായി കണ്ടെത്തി
0 Comments