Subscribe Us

Mushroom Paneer Masala-മഷ്‌റൂം പനീര്‍ മസാല

x
മഷ്‌റൂം വൃത്തിയാക്കി അരിഞ്ഞത് -1 കപ്പ്
പനീര്‍ കഷ്ണങ്ങളാക്കിയത് -1/2 കപ്പ് (ഒരു ടേബിള്‍ സ്പൂണ്‍ തൈരിലേക്കു ഒരു ടീസ്പൂണ്‍ മുളകുപൊടി,കാല്‍ ടി സ്പൂണ്‍ മഞ്ഞള്‍പ്പൊടി,കാല്‍ ടി സ്പൂണ്‍
മസാലപ്പൊടി എന്നിവ മിക്‌സ് ചെയ്തു പനീര്‍ ചേര്‍ത്തിളക്കി പത്തു മിനിട്ടു വെക്കുക.പാനില്‍ എണ്ണ ചൂടാക്കി പനീര്‍ ഇരു പുറവും മൊരിച്ചു മാറ്റിവെക്കുക. 3 മിനിട്ടു മതിയാകും.)

  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടേബിള് സ്പൂണ്‍ 
  • പച്ചമുളക് -4 
  • തക്കാളി -1
  • കുഞ്ഞുള്ളി -10 or ചെറിയ സവാള -2  
  • തേങ്ങാപ്പാല്‍ -1/2 കപ്പ് 
  • മുളകുപൊടി -1 ടീസ്പൂണ് 
  • മല്ലിപ്പൊടി -1 ടേബിള് സ്പൂണ്
  • ഗരം മസാല -1 ടീസ്പൂണ് 
  • മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍ 
  • ഉപ്പ് ,എണ്ണ,മല്ലിയില,കറിവേപ്പില 

തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ചേര്‍ത്ത ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഓരോന്നായി വഴറ്റിയെടുക്കുക. ഉള്ളിച്ചേര്‍ക്കുമ്പോള്‍ തന്നെ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക.
നന്നായി വഴറ്റിയ ശേഷം.തീയ് കുറച്ച് , പൊടികള്‍ ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. ശേഷം തക്കാളി ചേര്‍ക്കാം. വഴണ്ട ശേഷം വൃത്തിയാക്കിയ മഷ്‌റൂം ചേര്‍ത്ത് പത്തു മിനിട്ടു അടച്ചു വേവിക്കാം .ശേഷം വറുത്തു വെച്ചിരിക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി തേങ്ങാപ്പാലും ചേര്‍ത്ത് മല്ലിയില വിതറി വാങ്ങാം .

Post a Comment

0 Comments

CLOSE ADS


CLOSE ADS