French Air Force officers are training eagles to bring down drones entering restricted airspace. Baby eagles are placed on top of the drones while hatching and trained to see them as prey. For each successful foray, the birds are rewarded with a piece of meat.
വര്‍ധിച്ചു വരുന്ന ഐ എസ് ആക്രമണങ്ങളെ ചെറുക്കാന്‍ പരുന്തുകളെ വരെ പരിശീലിപ്പിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് ഫ്രാന്‍സ്
പ്രകൃതിയിലെ മികച്ച വേട്ട പക്ഷികളായ കൃഷ്ണ പരുന്തുകളെയാണ് തീവ്രവാദികളുടെ ഡ്രോണുകള്‍ റാഞ്ചാന്‍ ഫ്രഞ്ച് വ്യോമ സേന പരിശീലിപ്പിച്ചത്. ഡ്രോണുകളെ റാഞ്ചാന്‍ പരിശീലനം ലഭിച്ച നാല് പരുന്തുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജരായി കഴിഞ്ഞു
മോണ്ട് ഡെ മാര്‍സന്‍ മിലിട്ടറി ബേസാണ് കൃഷ്ണ പരുന്തുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരിക്കുന്നത് ആയിരക്കണക്കിന് മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നു തന്നെ ആകാശത്ത് പറക്കുന്ന ഡ്രോണുകളെ നിരീക്ഷിച്ച് അവയെ നശിപ്പിക്കാന്‍ ഈ പരുന്തുകള്‍ക്ക് കഴിവുണ്ട്
അലക്സാണ്ടർ ഡ്യൂമാസിന്റെ വിഖ്യാത നോവലായ ത്രീ മസ്‌ക്കറ്റേഴ്റിസിലെ കഥാപാത്രങ്ങളുടെ പേരാണ് പരുന്തുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അത്തോസ് പോര്‍ത്തോസ് അരാമിസ്, ഡാര്‍ട്ടാഗ്നന്‍ എന്നാണ് പരിശീലനം ലഭിച്ച പരുന്തുകള്‍ക്ക് വ്യോമ സേന നല്‍കിയിരിക്കുന്ന പേര്.
ഡ്രോണുകള്‍ക്ക് മുകളില്‍ വെച്ചാണ് പരുന്തിന്റെ മുട്ടകള്‍ വിരിയിപ്പിക്കുന്നത്. കുഞ്ഞുങ്ങള്‍ വലുതാകുന്നതു വരെ ഡ്രോണുകളെ അവയ്ക്ക സമീപം വെക്കുന്നുണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശേഷം ഡ്രോണുകളെ പിടിച്ച് കൊടുക്കുന്നവയ്ക്ക് മാസംകഷ്ണങ്ങള്‍ ഉപഹാരമായി നല്‍കുന്നതാണ് പരിശീലന രീതി
0 Comments