Subscribe Us

Jack fruit Reducing diabetes us study report പ്രമേഹം അകറ്റാന്‍ ചക്ക; അമേരിക്കന്‍ ഗവേഷകയുടെ കണ്ടെത്തല്‍


കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സര്‍വകലാശാലയിലെ ന്യൂട്രീഷ്യന്‍ പ്രൊഫസര്‍ ബര്‍ബാറ ഗോവര്‍ ചക്ക പ്രമേഹത്തിനുപറ്റിയ ഭക്ഷണമെന്ന വാദത്തെ സാധൂകരിക്കുന്നതാണ് ഈ പഠനറിപ്പോര്‍ട്ട്.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ വാര്‍ത്താപത്രികയില്‍ മറ്റുരോഗങ്ങളേക്കാള്‍ പ്രമേഹം വളരെ മുമ്പിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അന്നജം കുറവുള്ള ഭക്ഷണം ശീലമാക്കലാണ് പ്രമേഹത്തിനുള്ള പ്രതിവിധി.
അന്നജമുള്ള ഭക്ഷണം കഴിച്ച് മരുന്നും കഴിക്കുന്നത് അശാസ്ത്രീയമാണെന്നും ഗവേഷക പറയുന്നു .കേരളത്തില്‍ അന്നജം ഏറെയുള്ള ചോറുണ്ണുന്നത് കുറച്ചിട്ട് ചക്കയും പച്ചക്കറിയും കൂടുതല്‍ കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാം.
150 ഗ്രാം ചോറില്‍ 40 ഗ്രാമും അത്രയും തൂക്കം ചപ്പാത്തിയില്‍ 43 ഗ്രാമുമാണ് അന്നജത്തിന്റെ അളവ്. അതേസമയം, ചക്കപ്പുഴുക്കില്‍ 25 ഗ്രാം മാത്രമാണ് അന്നജം.
പടവലങ്ങ, പാവയ്ക്ക, കക്കിരി തുടങ്ങിയ പച്ചക്കറികളും അന്നജം കുറവുള്ള ഭക്ഷ്യ വസ്തുക്കളാണ്. പക്ഷേ, ചക്കയെപ്പോലെ പ്രധാന ഭക്ഷണമായി ഇവ കഴിക്കാനുള്ള പ്രയാസമാണ്. ചക്കയുടെ സ്വീകാര്യത കൂട്ടുന്നത്.


.

Post a Comment

0 Comments

CLOSE ADS


CLOSE ADS