മിഷേല്‍ ഡെനിനോ: ഇന്ത്യയെ ആരാധിക്കുകയും..ഇന്ത്യയുടെ പൈതൃകത്തില്‍ . അഭിമാനിക്കുകയും ചെയ്ത് ഇവിടെ ജീവിക്കുന്ന ഫ്രഞ്ചുകാരന്‍......1600വർഷം മുമ്പു നിർമിച്ച ഒരു ഇരുമ്പുസ്തൂപം ഡൽഹിയിലെ കുത്തബ് മിനാറിനു സമീപം അല്പംപോലും തുരുമ്പേൽക്കാതെ തലയുയർത്തിനിൽക്കുന്നുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒഡിഷയിലെ ഉദയഗിരിയിൽ ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്ന ഏഴുമീറ്റർ ഉയരമുള്ള ഈ സ്തൂപം 1233-ലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇത് തുരുമ്പിക്കാത്തതിന്റെ രഹസ്യമറിയാൻ ഏറെ ഗവേഷണങ്ങൾ നടന്നു. പക്ഷേ, ഫലമുണ്ടായില്ല. തുരുമ്പിക്കാത്ത ഇരുമ്പിന്റെ രാസമിശ്രിതം ലോകത്തിന് ഇന്നും അജ്ഞാതം! ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ചരിത്രം അതാണ്. ഇങ്ങനെ എത്രയോ വിസ്മയങ്ങൾ ലോകത്തിന് സമ്മാനിച്ച മഹത്തായ ദേശമാണിത്. ലോകത്ത് ഏറ്റവും പുരോഗതി നേടിയ ജനത അന്ന് ഇന്ത്യക്കാരായിരുന്നു
ഇത് ഒരു ഇന്ത്യക്കാരന്റെ മേനി പറച്ചിലല്ല. ഫ്രഞ്ചുകാരനായ മിഷേൽ ഡെനിനോയുടെ വാക്കുകളാണ്. ഇന്ത്യയുടെ മഹത്ത്വത്തെയും സമ്പന്നമായ പാരമ്പര്യത്തെയുംകുറിച്ച് സംസാരിക്കുമ്പോൾ ആവേശംകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദമുയരുന്നു. ഇന്ത്യയെ ഇന്ത്യക്കാരനെക്കാൾ സ്നേഹിക്കുകയും പഠിക്കുകയും ചെയ്ത ഗവേഷകനാണ് ഈ അറുപതുകാരൻ. കോയമ്പത്തൂരിലെ അയ്യാസ്വാമി മലയുടെ താഴ്‌വാരത്തിൽ വീടുവെച്ച് കൂട്ടുകാരിയായ നിക്കോളെ എഫിക്കൊപ്പം ഇദ്ദേഹം താമസിക്കുന്നു.ഇന്ത്യയുടെ മഹത്ത്വം തിരിച്ചറിഞ്ഞുതന്നെയാണ് ഡെനിനോ തന്റെ 21-ാം വയസ്സിൽ ഇങ്ങോട്ടു കുടിയേറിയത്.
0 Comments