ഹോമിഭാഭയുടെ ജീവചരിത്രം വായിക്കുമ്പോള്‍ എനിക്ക് അതിശയവും സങ്കടവും വരാറുണ്ട്. 1909 ല്‍ ബോംബെയിലെ പ്രമുഖ പാര്‍സി കുടുംബത്തില്‍ ജനിച്ച് ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം, ടാറ്റ സ്റ്റീലില്‍ ജോലി ചെയ്യാനായി എന്‍ജിനീയര്‍ ആവാനാണ് പഠനം തുടങ്ങിയതെങ്കിലും അവസാനം അക്കാലത്ത് മിടുമിടുക്കന്മാര്‍ എല്ലാം എത്തിപ്പെട്ടിരുന്ന ന്യുക്ലിയര്‍ ഫിസിക്‌സിലായിരുന്നു ഡോക്ടറേറ്റ് എടുത്തത്. കേംബ്രിഡ്ജില്‍ അനവധി പ്രശസ്തരായ ശാസ്ത്രജ്ഞന്മാരുടെ കൂടെ ലോകോത്തര ഗവേഷണം നടത്തിയ അദ്ദേഹം ഒരു നോബല്‍ ജേതാവാകാനുമുള്ള അടിത്തറ മുപ്പതു വയസ്സായപ്പോഴേക്കും തന്നെ ആര്‍ജിച്ചിരുന്നു.
0 Comments