മികച്ച ഇന്ധനക്ഷമതയാണ് ലോക വിപണിയില്‍ ക്യൂട്ടിന് ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്
ഇന്ത്യന്‍ വിപണിയില്‍ ഇനിയും എത്താത്ത ബജാജിന്റെ ചെറുവാഹനം 'ക്യൂട്ട്' വിദേശ രാജ്യങ്ങളില്‍ സാന്നിധ്യം അറിയിക്കുന്നു. ഈവര്‍ഷം മാര്‍ച്ച് 31 വരെ 334 യൂണിറ്റുകളാണ് ബജാജ് വിദേശത്തേക്ക് കയറ്റി അയയ്ച്ചത്. തുര്‍ക്കി, റഷ്യ, ഇന്‍ഡോനീഷ്യ, പെറു എന്നിവയടക്കം 19 വിപണികളിലേക്ക് ക്വാഡ്രിസൈക്കിള്‍ എന്ന വിഭാഗത്തില്‍പ്പെട്ട വാഹനം ബജാജ് കയറ്റി അയയ്ക്കുന്നുണ്ട്. മികച്ച ഇന്ധനക്ഷമതയാണ് ലോക വിപണിയില്‍ ക്യൂട്ടിന് ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് പിന്നില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. 36 കി.മിയാണ് ഇന്ധനക്ഷമത
ക്വാഡ്രിസൈക്കിള്‍ സുരക്ഷിതമല്ലെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ ബജാജിന് കഴിഞ്ഞു .ബെല്‍ജിയം ആസ്ഥാനമായ ഓട്ടോമൊബൈല്‍ ക്രാഷ് ടെസ്റ്റിങ് എജന്‍സി 1 സ്റ്റാര്‍ റേറ്റിങ്ങാണ് ക്യൂട്ടിന് നല്‍കിയിട്ടുള്ളത്.
2016 - 17 സാമ്പത്തിക വര്‍ഷം ലോക വിപണിയില്‍ ക്യൂട്ടിന്റെ 1000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് ബജാജ് ലക്ഷ്യമിടുന്നത്. വാഹനം ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ബജാജ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വാഹനം ബജാജ് വിപണിയിലിറക്കിയത്.
0 Comments