Subscribe Us

India's First Driver-less Car Coming From Kerala-ഡ്രൈവറില്ലാതെ കൊച്ചിയിലൂടെ നാനോ ഓടി

 തിരുവനന്തപുരം സ്വദേശിയായ ഡോ. റോഷി ജോണാണ് നമ്മുടെ സ്വന്തം ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ചിരിക്കുന്നത്
ഗൂഗിളും ബെന്‍സും ബിഎംഡബ്ല്യുവുമൊക്കെ പോലുള്ള ഭീമന്‍മാര്‍ ഡ്രൈവറില്ലാ കാറുകള്‍ക്കായി ഗവേഷണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി
പലരും ഈ മേഖയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. പരീക്ഷണങ്ങളും മെച്ചപ്പെടുത്തലുകളുമൊക്കെയായി മുന്നേറുകയാണ് ഈ മേഖല.
കോടികളുടെ ഗവേഷണം നടക്കുന്ന ഈ മേഖലയിലേക്ക് കുറഞ്ഞ ചിലവില്‍ ഒരു ഡ്രൈവറില്ലാ കാര്‍ നിര്‍മിച്ച് പരീക്ഷണ ഓട്ടം കൊച്ചിയിലൂടെ നടത്തിയിരിക്കുകയാണ് ഒരു മലയാളി

തിരുവനന്തപുരം സ്വദേശിയായ ഡോ. റോഷി ജോണാണ് നമ്മുടെ സ്വന്തം ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ചിരിക്കുന്നത്.
ഒരു ടാറ്റാ നാനോ കാറാണ് മനുഷ്യന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാതെ ഓടുന്ന രീതിയില്‍ ഇദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ റോഷി ജോണ്‍ അപ്‌ലോഡ് ചെയ്ത തനിയേ ഓടുന്ന കാറിന്റെ വീഡിയോ ഏറെ ശ്രദ്ധനേടി.അഞ്ച് വര്‍ഷത്തിലേറെ നീണ്ട നിരന്തര പരിശ്രമങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് റോഷി ഡ്രൈവറില്ലാ കാര്‍ വിജയത്തിലെത്തിച്ചിരിക്കുന്നത്.
ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് ടാക്സിയില്‍ പോകവേയാണ് സ്വയം ഓടുന്ന സുരക്ഷിതമായ കാറുകളുടെ ആവശ്യകതയെ കുറിച്ച് ഡോ. റോഷിക്ക് ആദ്യമായി ബോധ്യപ്പെടുന്നത്.ക്ഷീണിതനായ ഡ്രൈവറുടെ നിയന്ത്രണത്തില്‍ താന്‍ സുരക്ഷിതനല്ലെന്ന് മനസ്സിലായപ്പോള്‍ സ്വയം ഡ്രൈവിങ് ഏറ്റെടുത്ത് വീട്ടില്‍ എത്തുകയായിരുന്നെന്ന് റോഷി പറയുന്നു

 റോബോട്ടിക്‌സില്‍ ഗവേഷണം നടത്തുന്ന റോഷി പിന്നീട് ഡ്രൈവറില്ലാതെ സുരക്ഷിതമായി സഞ്ചരിക്കുന്ന വാഹനത്തിനായുള്ള ശ്രമത്തിലായി.
ഏറെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ടാറ്റയുടെ നാനോ അനുയോജ്യമാണെന്ന് കണ്ടെത്തി.
നാനോയില്‍ സെല്‍ഫ് ഡ്രൈവിങ്ങിനുള്ള സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിന് മുമ്പേ ഇതിന്റെ 3ഡി അനിമേഷന്‍ സൃഷ്ടിക്കുകയാണ് റോഷിയും സംഘവും ചെയ്തത്.പിന്നീട് യഥാര്‍ത്ഥ ഡ്രൈവിങ് സാഹചര്യത്തില്‍ ക്യാമറകള്‍ പരീക്ഷിച്ച ശേഷം സെല്‍ഫ് ഡ്രൈവിങ് സംവിധാനം പരീക്ഷിക്കാനായി അദ്ദേഹം പുത്തനൊരു നാനോ കാര്‍ തന്നെ വാങ്ങി.
 പിന്നീട് സെല്‍ഫ് ഡ്രൈവിങ് കാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളായി. സംവിധാനം സജ്ജീകരിക്കാനാവശ്യമായ മാറ്റങ്ങള്‍ കാറില്‍ വരുത്തുകയാണ് ആദ്യം ചെയ്തത്.പിന്നീട് ക്യാമറകളും സെന്‍സറുകളും മറ്റ് സംവിധാനങ്ങളും ക്രമീകരിച്ചു.അനിമേഷനില്‍ സംവിധാനം ചെയ്ത സജ്ജീകരണങ്ങള്‍ അതേപടി യഥാര്‍ത്ഥ കാറിലും പ്രായോഗികമാക്കുകയായിരുന്നെന്ന് ഡോ. റോഷി പറയുന്നു. പിന്നീട് വ്യത്യസ്ത രീതിയിലുള്ള പരീക്ഷണങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കും ശേഷം സംവിധാനം വിജയത്തിലെത്തിക്കുകയായിരുന്നു
കാര്‍ വിജയകരമായി ഓടിച്ചെങ്കിലും യഥാര്‍ത്ഥ ട്രാഫിക്കിലും മറ്റും ഇത് എത്തരത്തില്‍ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
എന്നാല്‍ ആദ്യഘട്ട പരീക്ഷണങ്ങളില്‍ സംവിധാനം മികച്ച പ്രതികരണമാണ് നടത്തിയിരിക്കുന്നത്.

യു-ടേണുകളിലും പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും സംവിധാനം തെറ്റുകൂടാതെ പ്രതികരിക്കുന്നുണ്ട്.
കൂടുതല്‍ പരീക്ഷണങ്ങളിലൂടെ സമ്പൂര്‍ണ സുരക്ഷിതത്വമുള്ള കാര്‍ നിയന്ത്രണ സംവിധാനം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഇന്ത്യയിലെ തന്നെ ആദ്യ ഡ്രൈവറില്ലാ കാറാണ് ഇതെന്ന് റോഷി അവകാശപ്പെടുന്നു. സിസ്റ്റത്തില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ എമര്‍ജന്‍സി ബ്രേക്കിങ്ങിനായി ബട്ടണും നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂറില്‍ ഏത് വാഹനത്തിലും സജ്ജീകരിക്കാനാകുമെന്നതാണ് തന്റെ സംവിധാനത്തിന്റെ സവിശേഷതയെന്നും റോഷി പറയുന്നു.

നിലവില്‍ ബെംഗളൂരു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസില്‍ റോബോട്ടിക്‌സ് ആന്‍ഡ കോഗ്നിറ്റീവ് സിസ്റ്റംസ് തലവനാണ് ഡോ. റോഷി. ട്രിച്ചി എന്‍ഐടിയില്‍ നിന്നും റോബോട്ടിക്‌സില്‍ പിഎച്ച്ഡി നേടിയിട്ടുള്ള റോഷി റോബോട്ടുകളുടെ വികസനത്തിലും ഓട്ടോമോട്ടീവ് ഇലക്‌ട്രോണിക്‌സിലും 
പന്ത്രണ്ട് വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ളയാളാണ്. തന്റെ കണ്ടെത്തല്‍ വിശദമാക്കി റോഷി ലിങ്ക്ഡ്ഇന്‍ അക്കൗണ്ടില്‍ കുറിപ്പുമിട്ടിട്ടുണ്ട് 



Post a Comment

0 Comments

CLOSE ADS


CLOSE ADS