ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മുഖ്യവേഷമണിയുന്ന രാജേഷ് പിള്ളയുടെ വേട്ടയുടെ ചിത്രീകരണം പൂര്ത്തിയായി എറണാകുളത്തായിരുന്നു അവസാനവട്ട ഷൂട്ടിങ് വണ്ടിപ്പെരിയാറായിരുന്നു മറ്റൊരു ലൊക്കേഷന് .മികച്ച അനുഭവമായിരുന്നു ചിത്രീകരണമെന്ന് മഞ്ജു ഫെയ്സ്ബുക്കില് കുറിച്ചു
ചിത്രത്തില് ശ്രീബാലയെന്ന പോലീസ് കമ്മീഷണറുടെ വേഷമാണ് മഞ്ജുവിന്. മഞ്ജുവിന്റെ കരിയറിലെ ആദ്യ കാക്കിവേഷമാണിത്. സൈലെക്‌സ് എബ്രഹാം എന്ന അസിസ്റ്റന്റ് കമ്മീഷണറാണ് ഇന്ദ്രജിത്ത്. കുഞ്ചാക്കോ ബോബന് മെല്‍വിനും ഈ മൂന്ന് പേരുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്
അരുണ്‍ലാല്‍ രാമചന്ദ്രന്‍ രചന നിര്‍വഹിച്ച ചിത്രം ഒരു സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്. മലയാളത്തിലെ ആദ്യ മൈന്‍ഡ് ഗെയിം മൂവി എന്നാണ് ചിത്രത്തെ സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ കാതല്‍ സന്ധ്യയും ശക്തമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്
മിലിക്കുശേഷം രാജേഷ് പിള്ള ഒരുക്കിയ ചിത്രമാണിത്. രാജേഷിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്. അനീഷ് ലാലാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍
0 Comments