മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സ്വര്‍ണവും വെള്ളിയും രത്നങ്ങളുമടങ്ങിയ അമൂല്യവസ്തുക്കളുമായി കരീബിയന്‍ കടലില്‍ മുങ്ങിയ കപ്പല്‍ കണ്ടത്തെിയെന്ന് കൊളംബിയ. ‘കോളറക്കാലത്തെ പ്രണയ’ നായകൻ ഫ്ലോറന്റിനോ അരീസ മുങ്ങാങ്കുഴിവിദഗ്ധരെ കടലാഴങ്ങളിലേക്കു വിട്ടു തേടിയ ആ പഴയ നിധിക്കപ്പലാണ് കണ്ടെത്തിയിരിക്കുന്നത്. ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ അതിസുന്ദര നോവലിലെ ‘യഥാർഥ’ നിധിക്കപ്പൽ കരീബിയൻ കടലിന്റെ അടിത്തട്ടിലൊരിടത്ത് കുന്നു കണക്കിന് സ്വർണവും വെള്ളിയും അമൂല്യരത്നങ്ങളുമായി വിശ്രമിക്കുന്നുണ്ട്
കൊളംബിയക്കാരും വിദേശികളുമടങ്ങിയ ഗവേഷകസംഘമാണ്, 1708 ജൂണിൽ റോസാരിയോ ദ്വീപിനു സമീപം മുങ്ങിയ സാൻ ഹൊസെ എന്ന സ്പാനിഷ് കപ്പലിന്റെ സ്ഥാനം കണ്ടെത്തിയത്. വെള്ളിയുടെ വിലയിടിവു കിഴിച്ചാൽ, ഏകദേശം 200 കോടി ഡോളറാണു നിധിക്കപ്പലിന്റെ ‘വില’.
അമേരിക്കൻ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്നങ്ങളുമായി ഫിലിപ് രാജാവിനടുത്തേക്ക് പുറപ്പെട്ട കപ്പല്‍വ്യൂഹത്തില്‍പെട്ടതായിരുന്നു സാന്‍ജോസ്. എന്നാല്‍, കരീബിയന്‍ കടലില്‍ ബ്രിട്ടന്‍ കപ്പലിനെ ആക്രമിച്ചു. മുങ്ങിയ ഈ കപ്പലിനായി നൂറ്റാണ്ടുകളായി തിരച്ചില്‍ നടത്തുകയായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവുംവലിയ നിധിയാണ് കണ്ടത്തെിയതെന്ന് കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാനുവല്‍ സാന്‍േറാസ് പറഞ്ഞു
0 Comments