Subscribe Us

ഇന്ത്യയില്‍ യൂട്യൂബിന്റെ ആദ്യ വീഡിയോ നിര്‍മാണ സ്റ്റുഡിയോ

ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ സുഭാഷ് ഘായിയുടെ ഉടമസ്ഥതയിലുള്ള ഫിലിം സ്‌കൂളായ വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് വീഡിയോ സ്റ്റുഡിയോ ഇന്ത്യയില്‍ തുടങ്ങുന്നത്
കൊച്ചി: ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് വിഭാഗമായ യൂട്യൂബ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വീഡിയോ പ്രൊഡക്ഷന്‍ സ്റ്റുഡിയോ തുടങ്ങുന്നു.  
ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ സുഭാഷ് ഘായിയുടെ ഉടമസ്ഥതയിലുള്ള ഫിലിം സ്‌കൂളായ വിസ്ലിങ് വുഡ്‌സ് ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് വീഡിയോ സ്റ്റുഡിയോ ഇന്ത്യയില്‍ തുടങ്ങുന്നത്.
ലോസ് ആഞ്ചലസ്, ലണ്ടന്‍, ടോക്യോ, ന്യൂയോര്‍ക്ക്, സാവോപോളോ, പാരീസ്, ബെര്‍ലിന്‍ എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ പ്രാദേശിക പങ്കാളിത്തത്തോടെ യൂട്യൂബ് സ്റ്റുഡിയോകള്‍ തുടങ്ങിയിട്ടുണ്ട്.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ചിത്രങ്ങള്‍ ഒരുക്കുന്നവര്‍, അപ്‌ലോഡ് ചെയ്യുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊക്കെ സൗജന്യമായി വിസ്ലിങ് വുഡ്‌സ് സ്റ്റുഡിയോയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.
ഹൈ എന്‍ഡ് ഓഡിയോ, വിഷ്വല്‍, എഡിറ്റിങ് ഉപകരണങ്ങള്‍, പരിശീലന പരിപാടികള്‍, ശില്പശാലകള്‍ തുടങ്ങിയവ സൗജന്യമായി ലഭിക്കും.
ഇതിനു പുറമേ ഡിജിറ്റല്‍ ഓണ്‍ലൈന്‍ മീഡിയ വഴി പരിശീലനങ്ങള്‍ നല്‍കാനുള്ള കോഴ്‌സുകളും വികസിപ്പിച്ചെടുക്കും. നൂറുകോടി ആളുകളാണ് യൂട്യൂബ് കാണുന്നത്. 

Post a Comment

0 Comments

CLOSE ADS


CLOSE ADS