ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച 'സിറ്റീസ് ഫോര്‍ സീറോ വേസ്റ്റ് - സക്‌സസ് ഫുള്‍ ഇംപ്ലിമെന്റേഷന്‍ എക്സ്പീരിയന്‍സസ് ഫ്രം എറൗണ്ട് ദി വേള്‍ഡ്' എന്ന സെമിനാറിലാണ് ആലപ്പുഴ മാതൃക ശ്രദ്ധ പിടിച്ചുപറ്റിയത്
ആലപ്പുഴ: പാരീസില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ ആലപ്പുഴയുടെ 'നിര്‍മല നഗരം' മാലിന്യ നിര്‍മാര്‍ജന പദ്ധതിക്ക് അനുമോദനം. ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച 'സിറ്റീസ് ഫോര്‍ സീറോ വേസ്റ്റ് - സക്‌സസ് ഫുള്‍ ഇംപ്ലിമെന്റേഷന്‍ എക്സ്പീരിയന്‍സസ് ഫ്രം എറൗണ്ട് ദി വേള്‍ഡ്' എന്ന സെമിനാറിലാണ് ആലപ്പുഴ മാതൃക ശ്രദ്ധ പിടിച്ചുപറ്റിയത്. ഡോ. തോമസ് ഐസക് എം.എല്‍.എ.യാണ് ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചത്.
ഉറവിട മാലിന്യസംസ്‌കരണം എന്ന ആശയം ഈ സെമിനാറില്‍ പുതുമ ആയിരുന്നു. ലാറ്റിനമേരിക്ക, മൗറീഷ്യസ്, ടാന്‍സാനിയ, സൗത്ത് ആഫ്രിക്ക, മലേഷ്യ, എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആലപ്പുഴ മാതൃകയെക്കുറിച്ച് അറിയാന്‍ താത്പര്യം പ്രകടിപ്പിച്ചു.
മാലിന്യസംസ്‌കരണവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം ഉച്ചകോടിയില്‍ വളരെയധികം പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചത്. ആലപ്പുഴ മാതൃക മാത്രമാണ് ഏഷ്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
സ്വഛ് ഭാരത് തന്ത്രം പുനഃപരിശോധിക്കണമെന്ന് തോമസ് ഐസക്
ആലപ്പുഴ : പ്രധാന മന്ത്രി നരേന്ദ്രമോദി നടപ്പാക്കാനുദ്ദേശിക്കുന്ന സ്വഛ്ഭാരത് തന്ത്രം പുനഃപരിശോധിക്കണമെന്ന് ഡോ. തോമസ് ഐസക് എം.എല്‍.എ. പാരീസില്‍നിന്ന് പത്രക്കുറിപ്പിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. പാരീസ് പ്രസംഗത്തില്‍ ഇന്ത്യയുടെ ഹരിത ഗൃഹവാതകങ്ങള്‍ 2030 ആകുമ്പോഴേക്കും മുപ്പതു ശതമാനം കുറയ്ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഹരിത ഗൃഹവാതകത്തിന്റെ മുപ്പത് ശതമാനം ജൈവമാലിന്യങ്ങള്‍ കത്തിക്കുമ്പോഴോ ചീഞ്ഞളിയുമ്പോഴോ ഉണ്ടാകുന്നവയാണ്. ഇതു ഗണ്യമായി കുറച്ചുകൊണ്ടേ പ്രധാനമന്ത്രിക്ക് വാക്കു പാലിക്കാനാവൂ. ജൈവമാലിന്യമടക്കം കത്തിച്ച് ഊര്‍ജമാക്കാനുള്ള വന്‍കിട പദ്ധതിക്കാണ് സ്വഛ് ഭാരത് പദ്ധതിയില്‍ ഊന്നല്‍. അല്ലെങ്കില്‍ ഇവ കുഴിച്ചു മൂടും. കാലാവസ്ഥാ വ്യതിയാനത്തില്‍ ഇവ പ്രതികൂല ഫലമേ ഉണ്ടാക്കൂ എന്ന് തോമസ് ഐസക് പറഞ്ഞു.
0 Comments