കഴിഞ്ഞ 20 വർഷമായി 49 കിലോഗ്രാം തൂക്കത്തിൽ തുടരുന്നു ഐശ്വര്യ. 34–26–34 എന്ന അഴകളവിനു പോലും മാറ്റമില്ല ഈ 42–ാം വയസിലും.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ജിം എക്സർസൈസ്. ദിവസവും യോഗ. ഒഴിവുദിനങ്ങളിൽ ബാഡ്മിന്റൻ കളി. ദിവസം രണ്ട് ഗ്രീൻ ടീ. വേവിച്ച പച്ചക്കറി. ടെൻഷനില്ലാതെ എപ്പോഴും സന്തോഷമായി കഴിയുന്ന മനസ്... ഇനിയും ഏറെയുണ്ട് ഐശ്വര്യയുടെ ബ്യൂട്ടി സീക്രട്ട്സ്
തിളക്കമുള്ള സ്കിൻ, നീലപൂച്ചക്കണ്ണുകൾ, ഒഴുകിക്കിടക്കുന്ന ബ്രൗൺ തലമുടി. ഐശ്വര്യ റായ് ബച്ചനെ സുന്ദരിയാക്കാൻ ഇതു മാത്രം മതി. സൗന്ദര്യത്തിനും ആരോഗ്യത്തിനും കൊടുക്കുന്ന സംരക്ഷണം കൂടിയാകുമ്പോൾ ഇവൾ അക്ഷരാർഥത്തിൽ സൗന്ദര്യറാണിയായി തുടരുകയാണ്.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ജിം എക്സർസൈസ്. ദിവസവും യോഗ. ഒഴിവുദിനങ്ങളിൽ ബാഡ്മിന്റൻ കളി. ദിവസം രണ്ട് ഗ്രീൻ ടീ. വേവിച്ച പച്ചക്കറി. ടെൻഷനില്ലാതെ എപ്പോഴും സന്തോഷമായി കഴിയുന്ന മനസ്... ഇനിയും ഏറെയുണ്ട് ഐശ്വര്യയുടെ ബ്യൂട്ടി സീക്രട്ട്സ്
വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങളുമൊക്കെ പായ്ക്കറ്റ് ഫുഡുമൊക്കെ ഒഴിവാക്കി വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഐശ്വര്യയ്ക്കു പ്രിയം. വൈറ്റമിൻസും മിനറൽസും ആന്റി ഓക്സിഡന്റ്സും ലഭിക്കാൻ ഇഷ്ടം പോലെ പഴങ്ങളും പച്ചക്കറികളും. സ്കിൻ വരണ്ടു പോകാതിരിക്കാൻ ധാരാളം വെള്ളം. മദ്യവും പുകവലിയും മാറ്റിനിർത്തിയുള്ള ജീവിതം.
സ്കിൻ കെയർ
കടലമാവും പാലും മഞ്ഞളും ചേർന്ന മിശ്രിതമാണ് ഐശ്വര്യ പതിവായി മുഖത്തു പുരട്ടുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ തൈരു പുരട്ടും. പിന്നെ ചുരണ്ടിയെടുത്ത ഫ്രഷ് വെള്ളരിക്ക കൊണ്ടുള്ള പായ്ക്കും. നല്ല മോയിസ്ചറൈസിങ് ലോഷൻ എന്നും പുരട്ടും. ദിവസം പലതവണ മുഖം കഴുകിയാൽത്തന്നെ മുഖത്തെ പ്രശ്നങ്ങൾക്കു പരിഹാരമായെന്നാണ് ഐശ്വര്യയുടെ പക്ഷം. ഭക്ഷണം പോലെ തന്നെ സൗന്ദര്യവർധക വസ്തുക്കളും വീട്ടിലെ അടുക്കളയിൽനിന്നു തന്നെ.
മേക്കപ്പ്
ടോൺഡ് ഡൗൺ മേക്കപ്പ്– അതാണ് ഐശ്വര്യ സ്റ്റൈൽ. പിങ്ക്, പീച്ച്, ബ്രൗൺ നിറങ്ങളുടെ ഷേഡുകളാണ് ലിപ്സ്റ്റിക് ആയും ബ്ലഷായും ഉപയോഗിക്കുക. അത് ഐശ്വര്യയുടെ സ്കിൻ കളറിനോടും കണ്ണുകളുടെ നിറത്തോടും ചേർന്നു നിൽക്കും. വാരിക്കോരി മേക്കപ്പിടുന്ന രീതിയില്ല. മസ്കാരയും ലൈറ്റ് കളർ ലിപ്സ്റ്റിക്കും എന്നും ഉപയോഗിക്കും. മേക്കപ്പ് ഇടുന്നതുപോലെ തന്നെ പ്രധാനമാണ് അത് റിമൂവ് ചെയ്യുന്നതും. രാത്രി എത്ര വൈകിയാലും മേക്കപ്പ് മുഴുവൻ റിമൂവ് ചെയ്യാതെ കിടക്കില്ല. രാവിലെ ക്ലെൻസിങ്ങും മോയിസ്ചറൈസറും ഉപയോഗിക്കും.
ഡയറ്റ്
മലയാളികളെപ്പോലെ ബ്രൗൺ ചോറാണ് ഐശ്വര്യയ്ക്കിഷ്ടം. പക്ഷേ അളവു തീരെ കുറയും. വലിയ മൂന്നു മീൽസിനു പകരം അഞ്ചോ ആറോ ചെറു ഭക്ഷണം. ബോയിൽഡ് വെജിറ്റബിൾസ്. ഇടനേരങ്ങളിൽ ഫ്രൂട്ട്സ് അല്ലെങ്കിൽ ഫ്രൂട്ട് ജ്യൂസ്. പിന്നെ ധാരാളം വെള്ളം.
ഫിറ്റ്നസ്
ഫിറ്റ്നസ് കാര്യത്തിൽ അൽപം മടിയുണ്ടോ ഐശ്വര്യയ്ക്ക്. ധൂം 2 സിനിമയിലൊഴികെ അത്ര ഫിറ്റായി ഐശ്വര്യയെ കണ്ടിട്ടു പോലുമില്ല. അധികം മെലിയില്ല. വണ്ണം വയ്ക്കുകയുമില്ല. അതാണ് ഐശ്വര്യ സ്റ്റൈൽ. നമ്മൾ മലയാളികൾക്ക് ഇഷ്ടപ്പെടുന്ന ഒരു തുടിപ്പ് ഐശ്വര്യയ്ക്ക് എപ്പോഴുമുണ്ടാവും. രാവിലെ ചെറിയ നടത്തം ചെറിയ എക്സർസൈസ് പിന്നെ പവർ യോഗ. സിനിമയിൽ അത്ര ആക്ടീവല്ലാത്ത ഇക്കാലത്ത് യോഗ മുടങ്ങുന്നതായി ഐശ്വര്യ തന്നെ സമ്മതിക്കുന്നു. ഡയറ്റ് തന്നെയാണ് ഐശ്വര്യയെ സ്ലിമ്മാക്കി നിർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഗ്രീൻ ടീ
0 Comments