എല്ലാം ഫ് ളെക്‌സിബിളായ ഇന്നത്തെ കാലത്ത് ഇലക്ട്രോണിക്‌സിന് മാത്രമായി മാറി നില്‍ക്കാനാകുമോ. അതുകൊണ്ട് സാധ്യതകളുടെ വിശാല പ്രപഞ്ചം തുറന്നിട്ടുകൊണ്ട് ഭാവിയുടെ സാങ്കേതികവിദ്യ ആവുകയാണ് ഇപ്പോള്‍ ഇലക്ട്രോണിക്‌സ് മേഖല. ഇലക്ട്രോണിക്‌സ് എന്ന് മാത്രം പറഞ്ഞാല്‍ പൂര്‍ത്തിയാകില്ല. ഫ് ളക്‌സിബിള്‍ ഇലക്ട്രോണിക്‌സ് എന്ന് തികച്ച് പറയണം.
എന്താണ് ഈ ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് എന്ന് ചോദിക്കുന്നതിനേക്കാള്‍ എന്തല്ല എന്ന് ചോദിക്കുന്നതാണ് ഉചിതം. കളിക്കോപ്പ് മുതല്‍ പടക്കോപ്പ് വരെ വ്യാപിക്കുന്നതാണ് ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന്റെ ഉപയോഗമേഖലകള്‍. വിനോദം, വ്യവസായം, ആരോഗ്യം, പ്രതിരോധം, ഭക്ഷ്യ സംസകരണം വാര്‍ത്താവിനിമിയം തുടങ്ങി ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന് എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലകള്‍ വളരെ വിരളം.
നമ്മള്‍ക്കെല്ലാവര്‍ക്കും ചിരപരിചിതമായ ഇലക്ട്രോണിക് ഉപകരണമാണ് മൊബൈല്‍ ഫോണുകള്‍. വളച്ച് ചുരുട്ടി പോക്കറ്റില്‍ ഇടാവുന്ന ഒരു സമാര്‍ട്ട് ഫോണിനേക്കുറിച്ച് ചിന്തിച്ച് നോക്കൂ. ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന് ഇതെക്കെ വെറും നിസാരം. ഇലക്ട്രോണിക് ഉപകരണങ്ങളെ വളയ്ക്കാം, മടക്കാം, പേപ്പറുകള്‍ ചുരുട്ടി വയ്ക്കുന്നതുപോലെ ചുരുട്ടാം, ഇലാസ്‌ററിക് പോലെ വലിച്ച് നീട്ടാം ഇതൊക്കെ ഭാവിയില്‍ സാധാരണമാകാന്‍ പോവുകയാണ്.
ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് എന്നാല്‍ പുതിയ തരം സര്‍ക്യൂട്ട് രൂപകല്‍പ്പനയാണ്. സാധാരണ, സര്‍ക്യൂട്ടുകള്‍ എന്ന് പറഞ്ഞാല്‍ കുറെ കേബിളുകളും കണ്ടക്ടറുകളും നിറഞ്ഞ ഒരു ബോര്‍ഡാണ് നമ്മള്‍ക്ക് ഓര്‍മ്മ വരിക. എന്നാല്‍ ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സില്‍ സര്‍ക്യൂട്ടുകള്‍ പ് ളാസ്റ്റിക് പോലത്തെ പ്രതലത്തില്‍ പ്രിന്റ് ചെയ്യുകയാണ് ചെയ്യുക. പോളിഅമൈഡ്, പോളി എസ്റ്റര്‍ എന്നിവയിലാണ് ഇത്തരത്തില്‍ സര്‍ക്യൂട്ടുകള്‍ പ്രിന്റ് ചെയ്യുന്നത്. വെള്ളി ഉപയോഗിച്ചാണ് സര്‍ക്യൂട്ടുകള്‍ പ്രിന്റ് ചെയ്യുന്നത്.
കൂടാതെ വളരെ ചെറിയ, തലമുടി നാരിനേക്കാള്‍ കനം കുറഞ്ഞ കോപ്പര്‍ നാരുകള്‍ സര്‍ക്യൂട്ടുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്യുന്നു. നാനോ ടെകനോളജിയുടെ വികാസമാണ് ഫ് ളെക്‌സിബിള്‍ ഇലക്ട്രോണികസിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. കാര്‍ബണ്‍ നാനോട്യൂബുകള്‍ നാനോ ടെക്‌നോളജിയുടെ സംഭാവനയാണ്. കാര്‍ബണ്‍ നാനോട്യൂബുകള്‍ ഇപ്പോള്‍ ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സില്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഗൂണമെന്തെന്നാല്‍ ഒരു സര്‍ക്യൂട്ടായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഉപകരണങ്ങളുടെ ഭാരം കുറയ്ക്കാനും 15 മടങ്ങ് വരെ അവയെ വലിച്ച് നീട്ടാനും സാധിക്കും.
സാധാണയായി എല്‍സിഡി നിര്‍മ്മാണത്തില്‍ ഗ് ളാസാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി ഒരു പോളിമര്‍ ഫിലിം ഉപയോഗിച്ചാല്‍ ആ സംവിധാനമാകെ ഫ് ളെക്‌സിബിളാകും. ഒന്നിന് മീതേ മറ്റൊന്നായി പല അടരുകളായി ഫ് ളെക്‌സ് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാനാകും. വളരെ ലളിതമായി പറഞ്ഞാല്‍ കംപ്യൂട്ടര്‍ കീബോര്‍ഡുകള്‍ക്ക് പകരമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട സ്വിച്ച് മാട്രികസ് കീ ബോര്‍ഡുകള്‍ ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന്റെ ലളിതമായ രൂപമാണ്.
പുതിയ സാങ്കേതികവിദ്യ വളരെ വലിയ ലോകമാണ് തുറന്ന് തന്നിരിക്കുന്നത്. കൈകളില്‍ പച്ചകുത്ത് (ടാറ്റൂ) പോലെ പതിപ്പിക്കാവുന്ന ഡിജിറ്റല്‍ വാച്ചുകള്‍, രോഗങ്ങളുണ്ടാകുമ്പോള്‍ നിറം മാറുന്ന സ്മാര്‍ട്ട് ടാറ്റൂകള്‍, ബാന്‍ഡുകള്‍ പോലെ കൈത്തണ്ടയില്‍ ചുറ്റിവയ്ക്കാവുന്ന ഉപകരണങ്ങള്‍ എന്നിവയൊക്കെ വിപണിയിലേക്ക് ഇറങ്ങാന്‍ പോവുകയാണ്.
ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ വിപണിയില്‍ എത്തിക്കുന്നതില്‍ നിന്ന് ഇത്രയും കാലം തടഞ്ഞിരുന്നത് ഊര്‍ജസംഭരണ സംവിധാനങ്ങളുടെ അപര്യാപ്തതയായിരുന്നു.
എന്നാല്‍ ഫ് ളെക്‌സിബിള്‍ സോളാര്‍ പാനലുകളുടെ വരവോടെ പ്രതിസന്ധി ഏറെക്കുറെ ഒഴിവാകുമെന്ന് പറയാം. ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് അതിന്റെ ചിറക് വിരിച്ച് പറക്കാന്‍ പോകുന്നത് പ്രതിരോധമേഖലയിലാണ്. യുദ്ധമേഖലയിലോ, പ്രത്യേക സൈനിക നടപടിയിലോ ഏര്‍പ്പെട്ടിരിക്കുന്ന സൈനികരുടെ ഒരോ നീക്കവും അറിയാന്‍ അവരുടെ ശരീരത്തില്‍ സ്ഥാപിക്കുന്ന ഫ്‌ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കൊണ്ട് സാധിക്കും. മാത്രമല്ല അവരുടെ ശാരീരിക അവസ്ഥയെങ്ങനെ എന്നറിഞ്ഞ് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും ഇത് സഹായിക്കും. ഭാരമൊട്ടും ഇല്ലാത്തതിനാല്‍ ഇത്തരം ഉപകരണങ്ങള്‍ സൈനികര്‍ക്ക് പ്രയാസങ്ങളുണ്ടാക്കുകയുമില്ല.
ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സ് രംഗത്തെ പ്രധാന കണ്ടുപിടുത്തമാണ് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിമഗ് ഡയോഡുകള്‍ ( OLED ). ഇതും ഒരുതരം ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ അഥവാ എല്‍ഇഡിയാണ്. സാധാരണ എല്‍ഇഡികളായി പ്രവര്‍ത്തിക്കുന്നത് ചില അര്‍ധചാലകങ്ങളാണ്. അവയില്‍നിന്ന് വ്യത്യസ്തമായി വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രകാശം പുറത്ത് വിടുന്ന ഓര്‍ഗാനിക് പദാര്‍ഥങ്ങളാണ്് ഒര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍. സാധാരണ എല്‍ഇഡികളേക്കാള്‍ കനംകുറഞ്ഞതും ഫ് ളെക്‌സിബിളുമാണ്. ഫ് ളെക്‌സിബിള്‍ സോളാര്‍ പാനലുകള്‍ ഇതേ പാതയുടെ പിറവിയാണ്.
ഒഎല്‍ഇഡികളാണ് ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിസ്പ് ളേയായി പ്രവര്‍ത്തിക്കുന്നത്. ഇവ ഒരുതരം പോളിമറാണ്. പലനിറത്തിലുള്ള ഇത്തരം ഒഎല്‍ഇഡികളാണ് ഇനി ഭാവിയുടെ ദൃശ്യങ്ങളെ കാണിക്കുക. മാത്രമല്ല, ഇനി നമ്മള്‍ ധരിക്കാന്‍ പോകുന്ന വസ്ത്രങ്ങള്‍ പോലും ഫ് ളെക്‌സിബിള്‍ സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ചതായിരിക്കും. കാര്യക്ഷമത,
കൂടുതല്‍ കാലം നിലനില്‍ക്കുന്നത്, കുറഞ്ഞ ഊര്‍ജ ഉപഭോഗം എന്നിവ ഫ് ളെക്‌സിബിള്‍ ഇലക്ട്രോണിക്‌സിന്റെ സവിശേഷതകളാണ്. അതുകൊണ്ട് തന്നെ ഇത് വിപളവം സൃഷ്ടിക്കുമെന്നതില്‍ സംശയം വേണ്ട.
ഫ് ളെക്‌സിബിള്‍ മൊബൈലുമായി സാംസങ്
സാംസങിന്റെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ഗാലക്‌സിയാണ് ഫ് ളെക്‌സിബിള്‍ ടെകനോളജിയുമായെത്താന്‍ പോകുന്നത്. ഫ് ളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ സാധ്യത സംബന്ധിച്ച് അന്വേഷിക്കുകയാണ് സാംസങെന്ന് കമ്പനിയിലെ ഇലക്‌ട്രോണിക്‌സ് വൈസ് പ്രസിഡന്റ് ഓഫ് ഡിസൈന്‍ ടീം ഡോംഗ് ഹൂണ്‍ ചാങ് സ്‌പെയിനിലെ ബാഴ്‌സലോണയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പറഞ്ഞിരുന്നു.
പ്രത്യേക തരം മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മിക്കുന്നതെന്ന് സാംസങ് കേന്ദ്രങ്ങള്‍ പറയുന്നു. 560 പിപിഐ റസല്യൂഷനോട് കൂടിയ 5 അല്ലെങ്കില്‍ 5.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനായിരിക്കും ഫോണിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. 3 ജിബി റാം, 16 മെഗാപിക്‌സല്‍ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ പ്ലാറ്റ്‌ഫോം എന്നിവയായിരിക്കും ഫോണിലെന്നാണ് സൂചന
0 Comments