Subscribe Us

മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉത്തമം തേങ്ങാപ്പാല്‍

പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്‌ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ലെന്ന് പഠനങ്ങള്‍ പറയുന്നു
മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും ഉത്തമപാനീയം  തേങ്ങാപ്പാലാണെന്ന് കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ തേങ്ങാപ്പാലിന് കൂടുതല്‍ പ്രചാരംനല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാളികേര വികസന ബോര്‍ഡ് (സി.ഡി.ബി.). 
പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍. പശുവിന്‍പാലിലെ ലാക്‌ടോസ് പലര്‍ക്കും ദഹിക്കാറില്ല. എന്നാല്‍, തേങ്ങാപ്പാലിന് ഈ പ്രശ്‌നമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. മുലപ്പാല്‍ കഴിഞ്ഞാലുള്ള മികച്ച ആരോഗ്യപാനീയമാണ് തേങ്ങാപ്പാലെന്ന് യു.എസ്. പോഷകാഹാര വിദഗ്ധന്‍ ഡോ. ജോഷ് ആക്‌സിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളതായി സി.ഡി.ബി. ചെയര്‍മാന്‍ ടി.കെ. ജോസ് പറയുന്നു. 
ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ ലഭിക്കാത്തപ്പോഴോ കൂടുതല്‍ ആരോഗ്യപാനീയം നല്‍കേണ്ടതുള്ളപ്പോഴോ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നതെന്ന് ഡോ. ആക്‌സ് പറയുന്നു. നാളികേര ജ്യൂസും തേങ്ങാപ്പാലും പ്രകൃതിദത്തമായ ആരോഗ്യപാനീയമായി ഉയര്‍ത്തിക്കാട്ടാനൊരുങ്ങുകയാണ് ബോര്‍ഡ്. 
സി.ഡി.ബി.യുടെ കൊച്ചിയിലെ ഉത്പാദനകേന്ദ്രത്തില്‍ പാകംവന്ന നാളികേരത്തില്‍നിന്ന് ജ്യൂസ് ഉണ്ടാക്കുന്നുണ്ട്. മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തിനകത്ത് ഈ ജ്യൂസ് വന്‍തോതില്‍ ഉത്പാദിപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
നാളികേര ജ്യൂസില്‍ അടങ്ങിയിരിക്കുന്നത്
 കൊളസ്‌ട്രോള്‍ ഇല്ല
 100 മി.ലി.ല്‍ 75 കലോറി ഊര്‍ജം
 കൊഴുപ്പ് 13 ശതമാനം വരെ 
 കാര്‍ബോ ഹൈഡ്രേറ്റ് 1516 ശതമാനം

Post a Comment

0 Comments

CLOSE ADS


CLOSE ADS