Subscribe Us

അമ്മൂമ്മക്കിളി അറുപത്തിനാലാം വയസ്സില്‍ വീണ്ടും മുട്ടയിടാനെത്തി

 ലോകത്ത് ട്രാക്ക് ചെയ്യപ്പെടുന്ന ഏറ്റവും പ്രായമേറിയ പക്ഷിയാണ് 'വിസ്ഡം' എന്ന ആല്‍ബട്രോസ്സ്
ലോകത്ത് ട്രാക്ക് ചെയ്യപ്പെടുന്നവയില്‍ ഏറ്റവും പ്രായമേറിയ പക്ഷി വീണ്ടും മുട്ടിയിടാന്‍ എത്തി. ശാന്തസമുദ്രത്തില്‍ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള 'മിഡ്‌വേ അറ്റോളി'ല്‍ ( Midway Atoll ) ആണ്, 64 വയസ്സുള്ള പക്ഷി മുട്ടയിടാന്‍ എത്തിയ കാര്യം ഗവേഷകര്‍ കണ്ടത്.
'വിസ്ഡം' ( Wisdom ) എന്ന് പേരുള്ള ലൈസന്‍ ആല്‍ബട്രോസ്സ് ആണ് ട്രാക്ക് ചെയ്യപ്പെടുന്നതില്‍ ഏറ്റവും പ്രായമുള്ള പക്ഷി. 
ഭൂമുഖത്തെ ഏറ്റവും വലിയ ആല്‍ബട്രോസ് പ്രജനനകേന്ദ്രമാണ് മിഡ്‌വേ അറ്റോള്‍ വന്യസങ്കതം ( Atoll National Wildlife Refuge ). അവിടെ കഴിഞ്ഞ നവംബര്‍ 19ന് വിസ്ഡം എത്തിയ കാര്യം രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 21ന് വിസ്ഡത്തെ ഒരു ഇണയുടെ കൂടെ ഗവേഷകര്‍ കണ്ടു. 
 64 വയസ്സിനിടെ വിസ്ഡത്തിന് 36 കുഞ്ഞുങ്ങളുണ്ടായി എന്നാണ് ഗവേഷകരുടെ നിഗമനം. 1956 ലാണ് വിസ്ഡത്തെ ആദ്യം ടാഗ് ചെയ്തത്. 
സാധാരണഗതിയില്‍ ലൈസന്‍ ആല്‍ബട്രോസ്സ് വര്‍ഗത്തിലെ പക്ഷികള്‍ വര്‍ഷം ഒരു മുട്ട വീതമാണ് ഇടാറ്. മുട്ടയിട്ട് അടയിരുന്നാല്‍ 130 ദിവസം വേണം വിരിയാന്‍. 
കടല്‍ പക്ഷികളുടെ സംഖ്യ അപകടകരമാം വിധം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍, വിസ്ഡം 'പ്രതീക്ഷയും ആവേശവുമുണര്‍ത്തുന്ന ഒരു അടയാളമാണെ'ന്ന് മിഡ്‌വേ അറ്റോള്‍ സങ്കേതത്തിന്റെ മാനേജര്‍ ഡാന്‍ ക്ലാര്‍ക്ക് പറഞ്ഞു. 
1950കള്‍ക്ക് ശേഷം കടല്‍പ്പക്ഷികളുടെ സംഖ്യ 70 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. ആകെയുള്ള 21 ആല്‍ബട്രോസ്സ് സ്പീഷീസുകളില്‍ 19 ഇനങ്ങളും വംശനാശഭീഷണിയിലാണ്. 
'നമ്മളും വിസ്ഡത്തിന്റെ വിധിയുടെ ഭാഗമാണ്', ക്ലാര്‍ക്ക് നിരീക്ഷിക്കുന്നു. 'ഇവിടുത്ത ആല്‍ബട്രോസ്സ് പ്രജനനകേന്ദ്രം സംക്ഷിക്കാന്‍ പതിറ്റാണ്ടുകളോളം നടത്തിയ കഠിനാധ്വത്തിന്റെ ഫലം തൃപ്തിയോടെ വീക്ഷിക്കാന്‍ വിസ്ഡത്തിന്റെ തിരിച്ചുവരവ് അവസരമൊരുക്കുന്നു', അദ്ദേഹം പറഞ്ഞു (കടപ്പാട്: The Guradian,USFWS ).

Post a Comment

0 Comments

CLOSE ADS


CLOSE ADS