ബഹിരാകാശത്തേക്ക് റോബോട്ടിനെ അയയ്ക്കുമോ നമ്മുടെ മലയാളിക്കുട്ടികള്‍...? ബഹിരാകാശ പഠനങ്ങളുടെ തലതൊട്ടപ്പനായ നാസയിലെത്തി ഇക്കാര്യത്തിന് അടിവരയിട്ടിരിക്കുകയാണ് വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ ഒരുകൂട്ടം കുട്ടികള്‍. കെന്നഡി സ്‌പേസ് സെന്ററിലെ റോബോട്ടിക്‌സ് വര്‍ക്‌ഷോപ്പില്‍ പങ്കെടുത്ത ഏഴ് ടോക് എച്ച് വിദ്യാര്‍ത്ഥികളാണ് നാസയുടെ അംഗീകാരം നേടിയിരിക്കുന്നത്.
സ്വയം റോബോട്ടിക്‌സ് റോവര്‍ നിര്‍മിച്ചു. അഡ്വാന്‍സ്ഡ് പ്രോഗ്രാമിങ് ടൂളായ നി ലാബ് വ്യൂ ഉപയോഗിച്ച് അതിനെ നിശ്ചിത പാതയിലൂടെ ഈ കുട്ടികള്‍ പ്രവര്‍ത്തിപ്പിച്ചു. പിന്നീട്, ബഹിരാകാശത്തിന് സമാനമായ ലൂണാര്‍ പാതയില്‍ ലെഗോ മൈന്‍ഡ് സ്റ്റോംസ് എന്‍.എക്‌സ്.ടി. ടു പ്രോഗ്രാമിങ്ങിലൂടെ റോബോട്ടിനെ ചലിപ്പിച്ച് ഇവര്‍ ശില്പശാലയില്‍ ഒന്നാമതെത്തി.
വിവിധ രാജ്യങ്ങളിലെ നിരവധി വിദ്യാലയങ്ങളിലെ നാല്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ടോക് എച്ചിലെ വിദ്യാര്‍ത്ഥികളായ അര്‍ഷദ് ഹാരിസ്, അര്‍ഷക് ഹാരിസ്, അക്ഷയ് മുരുകേശ്, അമല്‍ ജാസ്, ക്രിസ് ഷെറിന്‍, എഡ്‌വിന്‍ തോമസ്, റിച്ചി ജോയ്, ടീച്ചര്‍ കോഓര്‍ഡിനേറ്ററും ടോക് എച്ച് പബ്ലിക് സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പലുമായ മീര തോമസ് എന്നിവര്‍ ചേര്‍ന്ന് നാസയുടെ പ്രശസ്തിപത്രം നേടിയത്.

അമേരിക്കയിലേക്ക് നടത്തിയ പഠനയാത്രയ്ക്കിടയില്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചു. ന്യൂയോര്‍ക്, വാഷിങ്ടണ്‍ ഡി.സി, ഓര്‍ലാന്‍ഡോ & നയാഗ്ര എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇവര്‍ തിരിച്ചെത്തിയത്.
0 Comments