Subscribe Us

സുസുക്കിയുടെ അടുത്ത നൂറ്റാണ്ടിലെ മോഡലുകള്‍

 2020-ല്‍ 100 വയസ് തികയുന്ന സുസുക്കി നിലവിലുള്ള സ്വന്തം വിജയം എങ്ങനെ ഒരു നൂറ്റാണ്ട് കൂടി നിലനിര്‍ത്തും
ഒക്ടോബര്‍ 30 മുതല്‍ നവമ്പര്‍ 8 വരെ  നടക്കുന്ന 44-ാമത് ടോക്യോ മോട്ടോര്‍ ഷോയില്‍ ശ്രദ്ധാകേന്ദ്രമാകാനുള്ള ശ്രമത്തിലാണ് സുസുക്കി. ഷോയില്‍ 'സുസുക്കി അടുത്ത 100' എന്നാണ് തങ്ങളുട സ്്‌റാറാളിന് കമ്പനി പേരിട്ടിരിക്കുന്നത്. 2020-ല്‍ 100 വയസ് തികയുന്ന സുസുക്കി നിലവിലുള്ള സ്വന്തം വിജയം എങ്ങനെ ഒരു നൂറ്റാണ്ട് കൂടി നിലനിര്‍ത്തും എന്നതാണ് ആ നാമകരണത്തിന്റെ ഉദ്ദേശം. അതുകൊണ്ട് തന്ന പ്രദര്‍ശനത്തിലെ മുഖ്യ ഇനങ്ങള്‍ വരുംകാലത്തെ ഉത്പന്നങ്ങളുടെയും സാങ്കേതിവിദ്യകളുടെയും നിര്‍ദേശങ്ങളായിരിക്കും.

 ഇതില്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ എത്തിത്തുടങ്ങിയത് ഏതാനും കോണ്‍സെപ്റ്റ് മോഡലുകളാണ്. അവയില്‍ പ്രധാനമാണ് എയര്‍ ട്രൈസറും ഇഗ്നിസും മൈറ്റി ഡെക്കും. കോംപാക്ട് മിനിവാനുകളുടെ ഇന്റീരിയര്‍ രൂപകല്‍പ്പനയിലുള്ള പരീക്ഷണമാണ് എയര്‍ ട്രൈസര്‍. ഉള്ളിലുള്ള മൂന്ന് നിര സീറ്റുകള്‍ നിങ്ങള്‍ക്കിഷ്ടം പോലെ തിരിച്ചിടാം. അതായത് പാര്‍ക്ക് ചെയ്ത അവസ്ഥയില്‍ സീറ്റുകള്‍ പരസ്പരം പരസ്പരം നോക്കിയിരിക്കുന്ന വിധത്തിലോ ഓഫീസ് മുറിയിലെന്നപോലെ ഡ ഷേപ്പിലോ തിരിച്ചനീക്കിയിടാന്‍ കഴിയും. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണിലൂടെയോ ബി പില്ലര്‍ മുതല്‍ വാഹനത്തിന്റെ റൂഫ് വരെയെത്തുന്ന വലിയ സ്‌ക്രീന്‍ ഡിസ്‌പ്ലേയിലൂടെയോ മീഡിയ ഉപയോഗിക്കാം.  സഞ്ചരിക്കുമ്പോള്‍ മാത്രമല്ല വിശ്രമിക്കുമ്പോഴും ഉള്ളിലിരിക്കുന്നവര്‍ക്ക് സമയം ആസ്വദിക്കാം. ഇത്തരം ഡിസൈന്‍ മിനിവാനുകള്‍ക്കിടയില്‍ ആദ്യമാണ്.
 നിത്യസഞ്ചാരത്തിനുള്ള ഒരു കോംപാക്ട് കാറിനെ എങ്ങനെ ഇടയ്ക്ക് അല്‍പ്പം പരുക്കനായ വിനോദസഞ്ചാരത്തിനുള്ള വണ്ടിയും ആക്കാന്‍ കഴിമെന്ന പരീക്ഷണമാണ് ഇഗ്നിസ്. നല്ല ഗ്രൗണ്ട് ക്ലിയറന്‍സും ഡ്രൈവര്‍ക്ക് ഉയരത്തില്‍ ഇരുന്നുള്ള കാഴ്ചശേഷിയും നല്‍കുന്ന സാധാരണ ഇഗ്നിസിന് പുറമെ അല്‍പം കൂടി എസ് യു വി ലുക്കുള്ള ഇഗ്നിസ് ട്രെയില്‍ എന്ന വേരിയന്റുമുണ്ട്. വ്യാസമേറിയ ചക്രങ്ങളും ധീരമായ വീല്‍ ആര്‍ച്ചുകളുമുള്ള ട്രെയിലിന് അല്‍പം കൂടി ഔട്ട്‌ഡോര്‍ സാഹസങ്ങള്‍ക്ക് ശേഷിയുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇഗ്നിസ് ട്രെയിലിന് വെറും ഇഗ്നിസ്സിനേക്കാള്‍ പരുക്കന്‍ പാതകള്‍ താണ്ടാന്‍ കഴിയുമെന്നര്‍ത്ഥം.
നഗരങ്ങളിലെ പുറംപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നവരും രസികത്വം ഉള്ളവരുമായവര്‍ക്കുള്ള വാഹനമാണ് മൈറ്റി ഡെക്ക്. ഈ കോണ്‍സെപ്റ്റും ഒരു കൊച്ചുകോംപാക്ട് കാര്‍ തന്നെ. ഒരു വ്യത്യാസം അതിന്റെ കാന്‍വാസ് റൂഫാണ്. പിന്നെ പുറകില്‍ ഡിക്കിയുടെ സ്ഥാനത്തുള്ള, പിക്കപ് ട്രക്കിനെ അനുസ്മരിപ്പിക്കുന്ന തുറന്ന സ്റ്റോറേജും. ആവശ്യങ്ങള്‍ക്കൊത്ത് പിന്നിലെ തുറന്ന ഡെക്ക് ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. നഗരമായാലും നാട്ടിന്‍പുറത്തെ പ്രകൃതിയാണെങ്കിലും, വീടാണെങ്കിലും പുറംലോകമാണെങ്കിലും, ജോലിയാണെങ്കിലും വിനോദസഞ്ചാരമാണെങ്കിലും അവിടെയെല്ലാം മൈറ്റി ഡെക്ക് നിങ്ങളെ മനോഹരമായി എത്തിക്കും.

Post a Comment

0 Comments

CLOSE ADS


CLOSE ADS