സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചെത്തുകയാണ്, എ.കെ.സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെ
മമ്മൂട്ടി, ഒപ്പം സൂപ്പര്‍ നായിക നയന്‍താര. ഇരുവരുമൊന്നിച്ച് ഒരു ചിത്രമൊരുങ്ങുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചെത്തുകയാണ്, എ.കെ.സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെ. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞ ഒരു ചെറിയ കുടുംബചിത്രം, കഥയേക്കാള്‍ സാമൂഹ്യപ്രസക്തിയുള്ള കഥാപാത്രങ്ങള്‍...
കുടുംബ കോടതി വക്കീലാണ് അഡ്വ.ലൂയിസ് പോത്തന്‍ നരിമാടന്‍. ഇടതുപക്ഷസഹയാത്രികനും അറിയപ്പെടുന്ന ബുദ്ധിജീവിയുമായ ലൂയിസ് പോത്തന്‍ ചാനല്‍ ചര്‍ച്ചകളിലെയും ചലച്ചിത്ര നിരൂപണവേദികളിലെയും സ്ഥിരം സാന്നിധ്യമാണ്. കത്രിക എന്ന പേരില്‍ ചാനലില്‍ ഒരു ചലച്ചിത്രപരിപാടിയും നടത്തുന്നുണ്ട്. കേസുകളുമായി തന്റെ അടുത്തെത്തുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കോടതിയ്ക്ക് പുറത്തുവച്ചുതന്നെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനോടാണ് വക്കീലിനു താല്പര്യം. മതേതരവാദിയായ വക്കീല്‍ വിവാഹം കഴിച്ചതും ഒരു അന്യമതക്കാരി പെണ്‍കുട്ടിയെയാണ്. കഥകളി കലാകാരിയായ വാസുകി എന്ന ദരിദ്ര ബ്രാഹ്മണപെണ്‍കുട്ടിയെ ജീവിതസഖിയാക്കിയതോടെ കുടുംബക്കാര്‍ ലൂയിസിനെ കൈയൊഴിഞ്ഞു.
കുടുംബവും സമൂഹവുമൊത്തുള്ള ലൂയിസ് പോത്തന്റെ ജീവിതത്തിനിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഈ എ.കെ.സാജന്‍ചിത്രം പറയുന്നത്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ അഡ്വ.ലൂയിസ് പോത്തനായി മമ്മൂട്ടിയും വാസുകി അയ്യരായി നയന്‍താരയുമെത്തുന്നു. ലൂയിസ് പോത്തനായുള്ള മമ്മൂക്കയുടെ ഗെറ്റപ്പ് ഇതിനോടകം തന്നെ ഹിറ്റാണ്. ലൂയിസിന്റെയും വാസുകിയുടെയും മകള്‍ ചിന്തയായെത്തുന്നത് ബേബി അനന്യയാണ്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അനന്യ. അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ശ്രീലത നമ്പൂതിരി, ഷീലു, ജയരാജ് വാര്യര്‍, റോഷന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
പ്രമുഖ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ലൂയിസിന്റെ അയല്‍വാസിയായ, സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത മോഹന്‍ സ്വാമി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മോഹന്‍ സ്വാമിയുടെ കണ്ണിലൂടെയാണ് ലൂയിസിന്റെ കുടുംബക്കാഴ്ചകളിലേയ്ക്ക് പ്രേക്ഷകനെത്തുന്നത്. ആദ്യമായി ക്യാമറയ്ക്കു മുന്‍പിലെത്തുമ്പോള്‍ സ്വാമിയെക്കാത്ത് ഒരു ആകസ്മികത കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചത് മകന്‍ ശിവറാമാണ്.
വി.ജി. ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി.വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റോബി രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. വിനു തോമസിന്റേതാണ് സംഗീതം. പ്രൊ.കണ്‍ട്രോളര്‍: ഡിക്‌സണ്‍. ആന്റോ ജോസഫ് ഫിലിം കമ്പനി ഈ ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തിക്കും.
വി.ജി. ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി.വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റോബി രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. വിനു തോമസിന്റേതാണ് സംഗീതം. പ്രൊ.കണ്‍ട്രോളര്‍: ഡിക്‌സണ്‍. ആന്റോ ജോസഫ് ഫിലിം കമ്പനി ഈ ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തിക്കും.
0 Comments