എന്തിരനെ നേരിടാന്‍ ഷ്വാസ്‌നെഗര്‍ വരുന്നു. സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ വില്ലനാകാനാണ് ലോകത്തെ ഏറ്റവും വലിയ ആക്ഷന്‍ സ്റ്റാറായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എത്തുക. എന്തിരന്റെ രണ്ടാം ഭാഗമായ എന്തിരന്‍ 2 ലാണ് ഷ്വാസ്‌നെഗര്‍ വില്ലനാകുന്നത്. ബാഹുബലി വരുന്നത് വരെ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു ഷങ്കര്‍ അണിയിച്ചൊരുക്കിയ യന്തിരന്‍. ഷങ്കറിന്റെ വിക്രം നായകനായ ഐയുടെ ഓഡിയോ റിലീസിനായി ഷ്വാസ്‌നെഗര്‍ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലാണ് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം ഷ്വാസ്‌നെഗര്‍ അറിയിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ രണ്ട് പേരും നിരവധി ഇന്ത്യന്‍ ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്തു. യന്തിരന്‍ 2 ന്റെ കഥകേട്ട് ഷ്വാസ്‌നഗര്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ഷങ്കര്‍ അറിയിച്ചു.
25 ദിവസത്തത്തെ ഷൂട്ടിങ്ങിനായിട്ട് ജനവരി ആദ്യം താരം ഇന്ത്യയിലെത്തും. രജനി-ഷ്വാസ്‌നഗര്‍ പോരാട്ടം കൊണ്ട് തന്നെ ശ്രദ്ധേയമാകാന്‍ പോകുന്ന സിനിമയില്‍ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനേയും ദീപിക പദുക്കോണിനേയും ചിത്രത്തില്‍ അണിനിരത്താനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. എമി ജാക്‌സണായിരിക്കും ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളെന്ന കാര്യം ഉറപ്പായിട്ടുണ്ട്. അവിടെയും തീരുന്നില്ല. റോബോട്ടിന്റെ ആക്ഷന്‍ രംഗങ്ങളൊക്കെ 3 ഡിയിലായിരിക്കും കാണികള്‍ക്ക് മുന്നിലെത്തുക. ലൈക്ക ഇന്റര്‍നാഷണലാണ് യന്തിരന്‍ 2 നിര്‍മ്മിക്കുന്നത്.
0 Comments