മമ്മൂട്ടി റിപ്പോര്‍ട്ടറായി. അതും ഹിരോഷിമയില്‍ നിന്ന്. കുടുംബത്തോടൊപ്പം ജപ്പാനില്‍ അവധിക്കാലം ചിലവഴിക്കുന്ന മമ്മൂട്ടി ഹിറോഷിമ നഗരത്തെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളെക്കുറിച്ചും വിവരിക്കുന്ന സെല്‍ഫി വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
'പള്ളിക്കല്‍ നാരായണനെ നെഞ്ചിലേറ്റി പത്തേമാരി ഒരുവന്‍ വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ റിപ്പോര്‍ട്ട് തുടങ്ങുന്നത്. 'ഈ സിനിമ ഞാനെന്റെ വ്യക്തിപരമായി കേരളത്തിന്റെ നിര്‍മ്മിതിയില്‍ ഒരുപാട് സഹായിച്ച എല്ലാ പ്രവാസികള്‍ക്കും വേണ്ടി സമര്‍പ്പിക്കുകയാണെന്ന് മമ്മൂട്ടി പറയുന്നു. പള്ളിക്കല്‍ നാരായണനെ പോലെ താനും ഇപ്പോള്‍ ഒരു താത്കാലിക പ്രവാസത്തിലാണ്. ഞാനിപ്പോള്‍ ജപ്പാനിലെ ഹിരോഷിമ എന്ന ചെറുനഗരത്തിലാണ്. 1945 ല്‍ രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്ക അണുബോംബിട്ട് നശിപ്പിച്ച നഗരത്തില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാനൊരു റിപ്പോര്‍ട്ടറാകുകയാണ്. അമേരിക്കയുടെ ബി 20 ബോംബര്‍ വിമാനം അണുബോംബിട്ടു നശിപ്പിച്ച കൊമേഴ്‌സ്യല്‍ എക്‌സിബിഷന്‍ സെന്ററിനെക്കുറിച്ചും, അത് സ്മാരകമായി നിലനിര്‍ത്തുന്നതും മമ്മൂട്ടി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
Posted by Mammootty on Monday, October 12, 2015
0 Comments