അമേരിക്കന്‍ കമ്പനിയുടെ സി.ഇ.ഒ. ആയ ആദിരാജ ഭട്ടതിരിപ്പാട്, ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ആര്യ, ഇടവക പള്ളിയിലെ ഫാദര്‍ വടക്കന്‍. ഈ മൂന്നു പേര്‍ തൊടുപുഴയില്‍ താമസിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ സാം തോട്ടു ങ്കലിനെ എങ്ങനെ സ്വാധീനിക്കുന്നു.
സാമൂഹിക-കുടുംബ പശ്ചാത്തലത്തില്‍ സാം തോട്ടുങ്കലിന്റെ സത്യസന്ധമായ കഥപറയുന്ന ചിത്രമാണ് 'മൈഗോഡ്'. എല്ലാ കുട്ടികള്‍ക്കും ഒരു സ്വപ്‌നമുണ്ട് എന്ന തലവാചകത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. മോഹനനാണ്.''അനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികപ്രശ്‌നങ്ങളും തുടര്‍ന്ന് അവരുടെ ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങളുമാണ് 'മൈഗോഡ്' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്'', സംവിധായകന്‍ മോഹനന്‍ പറഞ്ഞു.
ആദി ഭട്ടതിരിപ്പാടായി സുരേഷ് ഗോപിയും ഫാദര്‍ വടക്കനായി ശ്രീനിവാസനും ആര്യയായി ഹണി റോസും കേന്ദ്രകഥാപാത്രങ്ങളെ അവതരിക്കുന്നു. ജോയ് മാത്യു, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, ദേവന്‍, പ്രവീണ്‍ പ്രേം, ചാലി പാല, കലാഭവന്‍ ഹനീഷ്, അഭി മാധവ്, ലെന, രേഖ, മാസ്റ്റര്‍ ആദര്‍ശ്, മാസ്റ്റര്‍ റിപ്പി, ബേബി അഖില ചന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
കാരുണ്യ വി.ആര്‍. ക്രിയേഷന്‍സിന്റെ ബാനറില്‍ മഹി പുതുശ്ശേരി-കൂത്തുപറമ്പ്, ഷൈന കെ.വി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. എം. മോഹനന്‍, ജിയോ മാത്യു, നിജോ കുറ്റിക്കാട് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. റഫീക്ക് അഹമ്മദ്, ജോയ് തോമസ് ഇരിട്ടി, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. മലയാളിയും അഹമ്മദാബാദ് സ്വദേശിയുമായ മാസ്റ്റര്‍ ആദര്‍ശ് സ്‌കൂളിലും മറ്റും കല കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് അംഗീകാരം നേടിയ ബാലതാരമാണ്.
കോ-പ്രൊഡ്യൂസര്‍-രവീന്ദ്രന്‍ ഗോകുലം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് പാനുണ്ട, പ്രൊജക്ട് സിസൈനര്‍-ആന്റണി ഇടക്കൊച്ചി, കല-ബസന്ത് പെരിങ്ങോട്, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ഷീബ മണിശങ്കര്‍, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ജിസന്‍ പോള്‍, എഡിറ്റര്‍-രഞ്ജന്‍
എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസോസിയേറ്റ് ഡയറക്ടര്‍-ജയപ്രകാശ് തവന്നൂര്‍, കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂ
ട്ടീവ്-സേതു അടൂര്‍, അശോക് കുമാര്‍ പി.വി.,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സെവന്‍ ആര്‍ട്‌സ് മോഹന്‍.
ആഗസ്ത് ഏഴിന് 'മൈഗോഡ്' റെഡ് റോസ് റിലീസ് തിയേറ്ററിലെത്തിക്കും.
0 Comments