മോഹന്‍ലാല്‍ ചിത്രമായ കനലിന് ശേഷം എം.പത്മകുമാര്‍ പുതിയ ചിത്രത്തിലേക്ക് കടക്കുന്നു. 'ദി അഡ്വക്കേറ്റ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു ലീഗല്‍ ത്രില്ലറായിരിക്കും. അനൂപ് മേനോന്‍ തിരക്കഥ എഴുതി നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. രതീഷ് വേഗ സംഗീതം ചെയ്യുന്ന സിനിമയിലൂടെ പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കും.
എല്‍.എല്‍.ബി ബിരുദധാരിയായ അനൂപ് മേനോന്‍ ഇതാദ്യമായാണ് വക്കീല്‍ വേഷത്തിലെത്തുന്നത്. സിനിമയുടെ തുടക്കത്തിലുള്ള സീനുകള്‍ തന്റെ കോളജ് കാലത്ത് നിന്നും കടംകൊണ്ടതാണെന്ന് അനൂപ് മേനോന്‍ പറയുന്നു.
ജോജു. നന്ദു, കലാഭവന്‍ ഷാജോണ്‍, നെടുമുടി വേണു, വിജയ് ബാബു തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. മോഹന്‍ലാല്‍ നായകനാകുന്ന പത്മകുമാറിന്റെ കനലില്‍ അനൂപ് മേനോന് തുല്യപ്രധാന്യമുള്ള വേഷമാണ്. മധ്യപൂര്‍വ ഏഷ്യയില്‍ ഒരു വാര്‍ത്താ ചാനല്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകന്റെ വേഷമാണ് കനലില്‍ അനൂപ് മേനോന്.

0 Comments