മീനിന്റെ രൂചി എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത ഒന്നാണ്. പല തരത്തില്‍ പല വിധത്തിലുള്ള മീന്‍ രുചികള്‍ രസമുകളങ്ങള്‍ക്കൊരിക്കലും മറക്കാനാവത്തതും...
മീനിന്റെ രൂചി എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത ഒന്നാണ്. പല തരത്തില്‍ പല വിധത്തിലുള്ള മീന്‍ രുചികള്‍ രസമുകളങ്ങള്‍ക്കൊരിക്കലും മറക്കാനാവത്തതും. കോഴിക്കോട് മലബാര്‍ പാലസില്‍ കിട്ടുന്ന മീന്‍ പൊള്ളിച്ചതൊന്ന് കഴിച്ചാലോ? വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുന്നുണ്ടല്ലെ...മീന്‍ പൊള്ളിച്ചത് നിങ്ങള്‍ക്കും വീട്ടിലുണ്ടാക്കാം. എങ്ങനെയെന്ന് താഴെ പരിചയപ്പെടുത്തുന്നു.
ആവശ്യമുള്ളവ
- അയക്കൂറ മത്സ്യം - 200 ഗ്രാം
- ഉള്ളി ചെറുതായി അരിഞ്ഞത് - 10 കഷ്ണം
- വാഴയില കഷ്ണം- ഒന്ന്
- മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
- ചുവന്ന മുളക് - എട്ടെണ്ണം
- വെള്ളുത്തുള്ളി ചെറുതായി അരിഞ്ഞത് - എട്ടെണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരെണ്ണം
- കുരുമുളക് പൊടി -ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- പച്ച മുളക് - രണ്ടെണ്ണം
- തക്കാളി അരിഞ്ഞത് - രണ്ടെണ്ണം
- ലൈംജ്യൂസ് - ഒന്നര ടീസ്പൂണ്‍
- വെള്ളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍
- തേങ്ങാപാല്‍ - അര കപ്പ്
- കടുക് - അര ടീസ്പൂണ്‍
- കുരുമുളക് - എട്ടെണ്ണം
തയ്യാറാക്കേണ്ട വിധം
ഉപ്പും കുരുമുളക് പൊടിയും ലൈം ജ്യൂസും ഒരു ബൗളില്‍ മിക്‌സ് ചെയ്തതിന് ശേഷം കഷ്ണങ്ങളാക്കിയ മീനിലേക്ക് ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റി വെക്കുക.
ചുവന്ന മുളക്, കുരുമുളക്, ഇഞ്ചി, വെള്ളുത്തുളി എന്നിവ മിക്‌സിയില്‍ നന്നായി അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് തക്കാളിയും തേങ്ങാപാലും ചേര്‍ത്ത് പാനില്‍ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മീനില്‍ പുരട്ടുക.
അതിന് ശേഷം മീന്‍ പൊള്ളിക്കാന്‍ തയ്യാറാക്കി വെച്ച വാഴയില കഷ്ണത്തില്‍ മസാല പുരട്ടി വെക്കുക. തയ്യാറാക്കി വെ്ച മീന്‍ കഷ്ണം വാഴയില കൊണ്ട് പെതിഞ്ഞ് ചൂടുള്ള തവയില്‍ വേവിക്കുക. കഷ്ണം ആവശ്യത്തിന് വേവുന്നതിന് തിരിച്ചു മറിച്ചും ഇടാം. ആവശ്യത്തിന് വെന്തു കഴിഞ്ഞാല്‍ ചൂടോടെ വിളമ്പാം.
0 Comments