ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാര്‍.
ട്വിസ്റ്റില്ല, സസ്പന്‍സ് ഇല്ല, ഒരു ജീവിതം മാത്രം. ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. ഒരു കുടിയേറ്റ കര്‍ഷകകുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൈ ബോസി'നു ശേഷം ജീത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. മറ്റൊരാളുടെ തിരക്കഥയില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി. രാജേഷ് വര്‍മ്മയുടേതാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ.
സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു, ചെമ്പന്‍ വിനോദ്, ഹരീഷ് പിരാടി, ധര്‍മ്മജന്‍, ജ്യോതി കൃഷ്ണ, രചന നാരായണന്‍കുട്ടി, വിജയകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇറോസ് ഇന്‍റര്‍നാഷ്ണല്‍ ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി.
0 Comments