ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ടീമിന് ദുല്‍ഖര്‍ സല്‍മാനൊപ്പം ഒന്നിക്കാന്‍ ആഗ്രഹം. അതെ സൂപ്പര്‍ഹിറ്റ് ചിത്രമായ സല്‍മാന്‍ ചിത്രം ബജ്രംഗി ഭായ്ജാന്‍, ബാഹുബലി എന്നിവയ്ക്ക് തിരക്കഥ എഴുതിയ കെ.വി വിജയേന്ദ്രപ്രസാദ് ആണ് പുതിയ പ്രോജക്ടിന് വേണ്ടി ദുല്‍ഖറിനെ സമീപിച്ചിരിക്കുന്നത്.
തെലുങ്കിലും തമിഴിലും മലയാളത്തിലും ഹിന്ദിയിലും അണിയിച്ചൊരുക്കാന്‍ പദ്ധതിയിടുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയെ ആണ് നായികയായി പരിഗണിക്കുന്നത്. ബാഹുബലി സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ അച്ഛനാണ് കെ.വി വിജയേന്ദ്രപ്രസാദ്.
ചിത്രത്തിനായി ദുല്‍ഖറിനെ സമീപിച്ചിട്ടുണ്ടെങ്കിലും പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. കഥ കേള്‍ക്കാന്‍ ദുല്‍ഖറിനെ വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.
മലയാളത്തില്‍ നിന്നല്ല തമിഴകത്ത് നിന്നുപോലും മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത ഭാഗ്യമാണ് ദുല്‍ക്കറിനെ തേടിയെത്തിരിക്കുന്നത്. ഒകെ കണ്‍മണിയിലൂടെ തമിഴകത്തിന്‍റെയും കണ്‍മണിയായി മാറിയ ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ താരപദവി ഒന്നുകൂടെ ഭദ്രമാക്കാന്‍ ഒരുങ്ങുകയാണ്. ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ദുല്‍ക്കര്‍ തന്നെയാണ് നായകന്‍.
മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസ് തന്നെ നിര്‍മിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിയാണ് ദുല്‍ക്കറിനൊപ്പം മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. എ. ആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. ഛായാഗ്രഹണം രവി വര്‍മന്‍. എഡിറ്റിങ്- ആന്‍റണി.
0 Comments