സൂരജ് പഞ്ചോളിയെ അറിയില്ലേ? ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സറീനാ വാഹബിന്റെയും മകന്‍. മകന്റെ ആദ്യ ചിത്രമായ 'ഹീറോ' പുറത്തിറങ്ങിയതിന്റെ ത്രില്ലിലാണ് ഈ പഴയ താരദമ്പതികള്‍. നിഖില്‍ അദ്വാനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സൂരജിന്റെ നായികയായത് ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയും. രണ്ടു പേരുടേയും ആദ്യ ചിത്രം എന്ന നിലയില്‍ തന്നെ 'ഹീറോ' വലിയ ജന ശ്രദ്ധ നേടിക്കഴിഞ്ഞു. സൂരജിനേയും അതിയയേയും ബോളിവുഡിലെ വലിയ താരങ്ങളാക്കുക എന്ന ഉദ്ദേശ്യത്തില്‍ തന്നെയാണ് രണ്ടു കുടുംബങ്ങളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍ ഹിറ്റായിരുന്ന 'ഹീറോ' തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ കാരണവും ഇതുതന്നെ.
നടി ജിയാ ഖാന്റെ ആത്മഹത്യയിലൂടെയാണ് സൂരജ് പഞ്ചോളി വാര്‍ത്തകളില്‍ ആദ്യം നിറഞ്ഞത്. കാമുകിയായ ജിയയുടെ ആത്മഹത്യയുടെ പിന്നില്‍ സൂരജ് ആണെന്നായിരുന്നു ആരോപണം. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് 23 ദിവസം സൂരജിന് ജയിലിലും കിടക്കേണ്ടി വന്നു. അന്നനുഭവിച്ച വേദനകള്‍ തെല്ലൊന്നുമല്ല. മകന്റെ ഭാവി തന്നെ ഇല്ലാതാകുമോ എന്നു കരുതിയ അവസ്ഥയില്‍ പഞ്ചോളി കുടുംബത്തിന് പിന്നില്‍ പാറ പോലെ ഉറച്ചു നിന്നു സഹായിച്ചത് സാക്ഷാല്‍ സല്‍മാന്‍ ഖാനാണ്. സൂരജിന് വേണ്ടി ഈ ചിത്രം നിര്‍മ്മിക്കുന്നതും സല്‍മാന്‍ തന്നെ.
തന്റെ ഗതി മകന് വരരുതെന്ന കടുത്ത തീരുമാനത്തിലായിരുന്ന ആദിത്യ പഞ്ചോളി, മകനെ നല്ലൊരു ബാനറില്‍ നല്ലൊരു ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്ന ആഗ്രഹമാണ് പൂവണിയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഭാഷ് ഘായുടെ സംവിധാനത്തില്‍ ജാക്കി ഷറഫ് തകര്‍ത്തഭിനയിച്ച് വന്‍ വിജയം നേടിയ 'ഹീറോ' എന്ന ചലച്ചിത്രമാണ് പുതിയ താരങ്ങളിലൂടെ പുനസൃഷ്ടിക്കപ്പെട്ടത്.
സൂരജിന്റെയും അതിയയുടെയും ആദ്യ ചിത്രം എന്ന നിലയില്‍ ബോളിവുഡ് ഉറ്റു നോക്കുന്ന ചിത്രമായി 'ഹീറോ' മാറിക്കഴിഞ്ഞു. 1983ല്‍ ഇറങ്ങിയ ചിത്രത്തിലെ കഥ ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങിനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതാണ് എല്ലാവരേയും ആശങ്കാകുലരാക്കുന്നത്. എന്നാല്‍ പഴയ 'ഹീറോ' എല്ലാം കൊണ്ടു പുതിയ സാഹചര്യത്തിലേക്ക് മാറ്റി എഴുതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരി ക്കുന്നത്. മുമ്പ് ഇത്തരത്തില്‍ പല ചിത്രങ്ങളും വിജയിപ്പിച്ചെടുത്തതിന്റെ സമാധാനത്തിലുമാണ് രണ്ട് താര കുടുംബങ്ങളും. തുടക്കം നന്നായാല്‍ രണ്ടു പേര്‍ക്കും ബോളിവുഡില്‍ തിളങ്ങാം എന്നാണ് പ്രതീക്ഷ. എന്നാല്‍ ആദ്യ ചിത്രം പാളിയാല്‍ പിന്നെ മുന്നോട്ടുള്ള വഴിയും പ്രയാസമാകും.
ചിത്രത്തിന്റെ വിജയത്തിനായി പല കഥകളും ഇപ്പോള്‍ തന്നെ ഇറങ്ങി തുടങ്ങി. സൂരജും അതിയയും പ്രണയത്തിലാണെന്നു വരെ ഗോസിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാവരുടേയും മറുപടി പോലെ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും ആണയിടുന്നു. ഡേറ്റിങ്ങിന് ഇനി താന്‍ ഇല്ലെന്ന് ജിയാ ഖാന്റെ ആത്മഹത്യയോടെ തന്നെ സൂരജ് പറഞ്ഞതാണ്. പ്രണയം എന്നു കേള്‍ക്കുന്നതേ ഈ 25 കാരന് പേടിയാണെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തോടെ വേണം പഴയ വേദനകളെല്ലാം മറക്കാന്‍.

0 Comments