കുടുംബത്തിന്റെ വരുമാന സ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍, കുടുംബത്തിന്റെ സാമ്പത്തികനില തുടര്‍ന്നും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കപ്പെടുന്നതിനാണ് ലൈഫ് ഇന്‍ഷുര്‍ ചെയ്യുന്നത്. ഈ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെ മാത്രമാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്. പോളിസി ഉടമക്ക് മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന ടേം പോളിസികളില്‍ നിന്ന് നിക്ഷേപമെന്ന നിലയില്‍ യാതൊരു തുകയും തിരികെ ലഭിക്കുന്നതല്ല.
ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 1015 ഇരട്ടിയായിരിക്കണം ഇന്‍ഷുറന്‍സ് കവറേജ് എന്നാണ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍ പൊതുവെ പറയുന്നത്. ഈ സങ്കല്‍പം അനുസരിച്ച് അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരാള്‍ക്ക് 50-75 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കണം. ഇത്രയും പരിരക്ഷ ലഭ്യമാകണമെങ്കില്‍ ടേം പോളിസി എടുക്കുക മാത്രമേ നിവൃത്തിയുള്ളൂ. നിക്ഷേപം കൂടി ലക്ഷ്യമാക്കിയുള്ള എന്‍ഡോവ്‌മെന്റ് പോളിസികളോ മണി ബാക്ക് പോളിസികളോ യൂലിപ്പുകളോ വഴി ഇത്രയും ഉയര്‍ന്ന കവറേജ് ലഭിക്കണമെങ്കില്‍ പ്രീമിയം താങ്ങാവുന്നതായിരിക്കില്ല.
ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ് എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്. 55-60 വയസ്സാണ് ഒരാള്‍ ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്ന പ്രായം. അതേസമയം സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിരമിച്ചതിനു ശേഷവും ജോലി ചെയ്യുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. 65 വയസ് വരെ ഒരാള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ പ്രായം വരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കണം.
ഹ്രസ്വകാലത്തേക്ക് ടേം പോളിസികള് എടുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 30 വയസ്സുള്ള ഒരാള് 15 വര്‍ഷത്തേക്ക് പോളിസി എടുത്താല്‍ അയാളുടെ കവറേജ് 45 വയസ്സില്‍ അവസാനിക്കും. 45 വയസ്സിനു ശേഷം കവറേജ് ആവശ്യമെങ്കില്‍ പുതിയ പോളിസി എടുക്കേണ്ടിവരും. ആ പ്രായത്തില് പോളിസി എടുക്കുമ്പോള്‍ പ്രീമിയം വളരെ ഉയര്‍ന്നതായിരിക്കും.

പോളിസികള്‍ എങ്ങനെ തിരഞ്ഞെടുക്കണം?
വിപണിയില്‍ നിലവിലുള്ള ടേം പോളിസികളുടെ പ്രീമിയത്തില്‍ ഗണ്യമായ അന്തരമാണുള്ളത്. ഏജന്റ് വഴി വാങ്ങുന്ന പോളിസികളുടെ പ്രീമിയം ഓണ്‌ലൈന്‍ വഴി വാങ്ങുന്ന പോളിസികളുടെ പ്രീമിയത്തേക്കാള്‍ കൂടുതലാണ്. ഉദാഹരണത്തിന് എല്‍.ഐ.സി.യുടെ അമൂല്യ ജീവന്‍ 2 എന്ന ടേം പോളിസി 30 വയസ്സുള്ള ഒരാള്‍ 50 ലക്ഷം രൂപ കവറേജോടെ 30 വര്‍ഷത്തേക്ക് എടുക്കുകയാണെങ്കില്‍ 11,650 രൂപയാണ് പ്രീമിയമെങ്കില്‍ എല്‍ഐസിയുടെ തന്നെ ഓണ്‍ലൈന്‍ ടേം പോളിസിയായ ഇ-ടേം പോളിസിക്ക് നല്‍കേണ്ട പ്രീമിയം 9850 രൂപയേ വരൂ. അതേസമയം അതേ വ്യക്തി ഓണ്‍ലൈന്‍ വഴി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓണ്‍ലൈന്‍ പോളിസി എടുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന പ്രീമിയം ഇതിന്റെ പകുതി വരെ കുറയും (പട്ടിക കാണുക).
പ്രീമിയം കുറഞ്ഞ പോളിസികള്‍ ആകര്‍ഷകമായി തോന്നാമെങ്കിലും പ്രീമിയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു തിരഞ്ഞെടുപ്പിന് മുതിരരുത്. ടേം പോളിസികള്‍ പ്രയോജനപ്രദമാകുന്നത് കുടുംബനാഥന്‍ മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാത്രമാണെന്നിരിക്കെ ടേം പോളിസികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ക്ലെയിം സെറ്റില്മെന്റ് റേഷ്യോ കൂടി പരിഗണിക്കേണ്ടതുണ്ട്. കമ്പനിക്ക് ലഭിച്ച മൊത്തം ക്ലെയിമുകളുടെ എത്ര ശതമാനം നോമിനിക്ക് അനുവദിച്ചുവെന്നാണ് ക്ലെയിം സെറ്റില്മെന്റ് റേഷ്യോ വ്യക്തമാക്കുന്നത്.
ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‌മെന്റ് റേഷ്യോയില്‍ ഏറ്റവും മുന്നില് നില്ക്കുന്നത് എല്‍.ഐ.സി ആണ്. ഐ.ആര്‍.ഡി.എ.യുടെ 2014-15 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 98.14 ശതമാനമാണ് എല്‍.ഐ.സിയുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം. എല്‍.ഐ.സി.ക്ക് പുറമെ രാജ്യത്തെ 23 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ പത്ത് കമ്പനികള്‍ക്ക് മാത്രമാണ് 90 ശതമാനത്തിന് മുകളില്‍ ക്ലെയിം സെറ്റില്‌മെന്റ് റേഷ്യോയുള്ളത്. പത്ത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ ക്ലെയിം സെറ്റില്മെന്റ് റേഷ്യോ ഉണ്ടായിരിക്കണമെന്നത് കമ്പനികളുടെ ക്ലെയിം അനുവദിക്കുന്നതിലെ വിശ്വാസ്യതയുടെ ഒരു മാനദണ്ഡമായി സ്വീകരിക്കാവുതാണ്.
ഇതുകൂടാതെ, അധിക ബെനിഫിറ്റുകള്‍ കൂടി പോളിസി തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ചില കമ്പനികള്‍ ചെറിയ തുക അധിക പ്രീമിയമായി നല്കിയാല്‍, അപകട മരണം സംഭവിക്കുകയാണെങ്കില്‍ ഇരട്ടി കവറേജ് നല്കുന്നുണ്ട്.
ചുരുക്കത്തില്‍ പ്രീമിയം, അധിക ബെനിഫിറ്റ്, ക്ലെയിം സെറ്റില്മെന്റ് റേഷ്യോ എന്നീ മൂന്ന് ഘടകങ്ങളും പരിശോധിച്ചതിന്‍ ശേഷമേ ഏത് കമ്പനിയുടെ ടേം പോളിസി വാങ്ങണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ.
0 Comments