സാങ്കേതികത്തികവിലും ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിളിന്റെ കാറും ഈ ഗുണഗണങ്ങളുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷ.
ഡ്രൈവറില്ലാത്ത കാര്‍ അവതരിപ്പിച്ച് വാഹന വിപണിയിലും വിപ്ലവം സൃഷ്ടിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ ഒരുങ്ങുന്നു. പ്രതീക്ഷിച്ചതിേനക്കാള്‍ മുമ്പേ തന്നെ ആപ്പിളിന് കാര്‍ വികസിപ്പിക്കാനാകുമെന്നാണ് ടെക് ലോകത്തെ സംസാരം. സാങ്കേതികത്തികവിലും ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിളിന്റെ കാറും ഈ ഗുണഗണങ്ങളുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷ. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറാണ് കമ്പനി വികസിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടത്തിന് അനുമതി തേടി കാലിഫോര്‍ണിയയിലെ മോട്ടോര്‍ വാഹന വകുപ്പിനെ ആപ്പിള്‍ അധികൃതര്‍ കണ്ട് ചര്‍ച്ച നടത്തി. എന്നാല്‍, ആപ്പിള്‍ അധികൃതര്‍ ഇതെപ്പറ്റി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
കാര്‍ രൂപകല്പന ചെയ്ത് നിര്‍മിക്കുന്നതിനായുള്ള ടീം കെട്ടിപ്പടുക്കുകയാണ് കമ്പനി ഇപ്പോള്‍. ഇതിന്റെ ഭാഗമായി ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെസ്ലയില്‍ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിള്‍ സ്വന്തമാക്കി. ടെസ്ലയിലെ സീനിയര്‍ എന്‍ജിനീയര്‍ ജെയ്മി കാള്‍സണ്‍ ഉള്‍പ്പെടെ ആറു പേര്‍ ഇതിനോടകം ആപ്പിളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ആപ്പിള്‍ ഇവരെ സ്വന്തമാക്കിയിരിക്കുന്നത്.
ആപ്പിളിന്റെ അമേരിക്കയിലെ രഹസ്യകേന്ദ്രത്തിലാണ് പുതിയ കാറിന്റെ രൂപകല്പനയും പരീക്ഷണങ്ങളും നടക്കുന്നത്. 'പ്രോജക്ട് ടൈറ്റന്‍' എന്നാണ് ആപ്പിള്‍ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ ജോന്നാഥന്‍ ഈവ് മുന്‍കൈയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്‌പോര്‍ട്‌സ് കാറുകളുടെ വലിയ ശേഖരമുള്ളയാളാണ് ഇദ്ദേഹം. അതിനിടെ, കാര്‍ നിര്‍മാണത്തിലേക്ക് വന്‍തോതില്‍ ഇറങ്ങുന്നതിനായി ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയെ ആപ്പിള്‍ ഏറ്റെടുത്തേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഡംബര കാര്‍ കമ്പനിയായ ബി.എം.ഡബ്ല്യുവുമായി കൂട്ടുകെട്ടിനും പദ്ധതിയുണ്ട്. മാക്ബുക്ക് കമ്പ്യൂട്ടര്‍, ഐപോഡ്, ഐപാഡ്, ഐഫോണ്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ആപ്പിളിന്റെ അടുത്ത വിപ്ലവം ഇലക്ട്രിക് ഡ്രൈവര്‍ലെസ് കാറായിരിക്കുമോ എന്നാണ് ടെക്ക് ലോകവും വാഹനലോകവും കാത്തിരിക്കുന്നത്.
0 Comments