12 ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു: ഏറ്റവും കുറവ് എസ്ബിഐയില്‍ (9.30%)
കൊച്ചി: ആര്‍ബിഐ റിപോ നിരക്കില്‍ അര ശതമാനം കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചു തുടങ്ങി.
ആര്‍ബിഐ നിരക്ക് കുറച്ച് മിനുട്ടുകള്‍ക്കം രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ 0.40 ശതമാനം നിരക്കുകുറച്ചു. അതിന് പിന്നാലെ എസ്ബിടി, ആക്‌സിസ് ബാങ്ക്, ഐസിഐസി ബാങ്ക്, ആന്ധ്രാ ബാങ്ക് ഉള്‍പ്പെട 12 ഓളം ബാങ്കുകള്‍ നിരക്ക് കുറവ് പ്രഖ്യാപിച്ചു.
അടിസ്ഥാന പലിശ ഏറ്റവും കൂടുതല്‍ കുറയ്ക്കാന്‍ തയ്യാറായത് എസ്ബിഐയും പിഎന്‍ബിയുമാണ്. ഇത് പ്രകാരം ഈ രണ്ട് ബാങ്കുകളുടെയും അടിസ്ഥാന പലിശനിരക്ക് യഥാക്രമം 9.30, 9.60 ശതമാനമായി കുറയും.
നിലവില്‍ എസ്ബിഐയിലാണ് ഏറ്റവും കുറവ് അടിസ്ഥാന നിരക്കുള്ളത്. 9.30 ശതമാനം. 0.35 ശതമാനം നിരക്ക് കുറച്ചതോടെ ആക്‌സിസ് ബാങ്കിന്റെ നിരക്ക് 9.50 ശതമാനമായി.
എസ്.ബി.ടി. 0.20 ശതമാനം കുറവാണ് അടിസ്ഥാന പലിശ നിരക്കില്‍ വരുത്തിയത്. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 10.15ല്‍ നിന്ന് 9.95 ശതമാനമായി കുറഞ്ഞു.
ആക്‌സിസ് ബാങ്ക് 0.35 ശതമാനമാണ് പലിശ കുറച്ചത്. ഇതോടെ 9.50 ശതമാനമായി. ബാങ്ക് ഓഫ് ബറോഡ 0.25 ശതമാനം അടിസ്ഥാന നിരക്കില്‍ കുറവ് വരുത്തിയതോടെ പലിശ നിരക്ക് 9.65 ശതമാനമായി. യൂക്കോ, ഓറിയന്റല്‍ ബാങ്കുകള്‍ 0.20 ശതമാനം പലിശ കുറച്ചിട്ടുണ്ട്. 9.70 ശതമാനമാണ് ഇവരുടെ അടിസ്ഥാന പലിശ നിരക്ക്.
എച്ച്ഡിഎഫ്‌സി ബാങ്ക് നിരക്ക് കുറവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍തന്നെ താഴ്ന്ന നിരക്കാണുള്ളത്. 9.35 ശതമാനം.
ഒക്ടോബര്‍ അഞ്ചിന് പുതിയ നിരക്കുകള്‍ നിലവില്‍വരുന്നതോടെ ബാങ്കിന്റെ ഭവന, വാഹന വായ്പകളില്‍ ഈ കുറവുണ്ടാകും.
കഴിഞ്ഞ മൂന്നുതവണ റിസര്‍വ് ബാങ്ക് പലിശ കുറച്ചപ്പോഴും അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കാന്‍ പല ബാങ്കുകളും വിമുഖത കാണിച്ചിരുന്നു.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇതിനെതിരെ ശക്തമായ താക്കീതും നല്‍കിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് നല്ല അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഇത് കൃത്യമായി നിരീക്ഷിക്കുമെന്നും നയപ്രഖ്യാപന വേളയില്‍ രാജന്‍ വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇതിനെതിരെ ശക്തമായ താക്കീതും നല്‍കിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് നല്ല അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ഇത് കൃത്യമായി നിരീക്ഷിക്കുമെന്നും നയപ്രഖ്യാപന വേളയില്‍ രാജന്‍ വ്യക്തമാക്കി.
0 Comments