ജയം രവിയുടെ 'സകല കലാവല്ലവന്‍'വരവായ് . ലക്ഷ്മി മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച് സുരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ തൃഷയും അഞ്ജലിയുമാണ് നായികമാര്‍. ജയംരവി ആദ്യമായി നര്‍മ്മരസപ്രദമായ ഒരു ആക്ഷന്‍ ഹീറോ കഥാപാത്രെത്ത അവതരിപ്പിക്കുന്ന ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. ആദ്യം ഈ സിനിമയ്ക്ക് നിശ്ചയിച്ചിരുന്ന പേര് 'അപ്പാടക്കര്‍' എന്നായിരുന്നു. 'അപ്പാടക്കര്‍' എന്നാല്‍ എല്ലാ അറിവുമുള്ളവന്‍ഏത് സന്ദര്‍ഭത്തിലും ഏത് അവസ്ഥയേയും അതിജീവിച്ച് വിജയിക്കുന്നവന്‍ എന്നിങ്ങനെ പല അര്‍ഥങ്ങളുമുണ്ട്. ഫാമിലി ഡ്രാമ, ആക്ഷന്‍, കോമഡി, പ്രണയം, ഗ്ലാമര്‍, ഗാനരംഗങ്ങള്‍, നഗര-ഗ്രാമപശ്ചാത്തലങ്ങള്‍ എന്നിങ്ങനെ ഒരു വിനോദ സിനിമയ്ക്കുവേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് സുരാജ് 'സകല കലാവല്ലവ'ന് ദൃശ്യാവിഷ്‌ക്കാരമേകിയിരിക്കുന്നത്.
'നാട്ടില്‍ തൊഴിലില്ലാതെ നടക്കുന്ന രണ്ടു പേര്‍. അതിലൊരാളാണ് 'സകല കലാവല്ലവ'നായ ജയംരവി. ഏത് പ്രതിസന്ധികള്‍ വന്നാലും അതില്‍ നിന്നൊക്കെ രക്ഷ െപ്പട്ട് മറ്റുള്ളവരെ വെള്ളം കുടിപ്പിക്കുന്ന ജയംരവി ഒടുവില്‍ അകപ്പെട്ടു പോകുന്നത് പ്രണയ കുരുക്കിലാണ്. ഒന്നല്ല രണ്ടുപെണ്‍കുട്ടികളെ പ്രേമിക്കുന്ന കാമുകനാണ്. ഒരു കാമുകി നഗരവാസിയും അപര ഗ്രാമീണയും . ഈ രണ്ടുപേരില്‍ ആരെ വിവാഹം കഴിക്കും എന്നത ്‌ക്ലൈമാക്‌സ്. ഹാസ്യതാരം സൂരി ഇതുവരെ അവതരിപ്പിച്ചിട്ടുള്ള വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണിതില്‍ ചെയ്തിട്ടുള്ളത്. പ്രഭു, രാധാരവി, ഷംന കാസിം, അശ്വിന്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. യു.കെ.സെന്തില്‍കുമാറാണ് ഛായാഗ്രാഹകന്‍. തമന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലക്ഷ്മി മൂവി മേക്കേഴ്‌സ് നര്‍മ്മിച്ച് ചിത്രം ധീരജ് സിനിമാസ് ജൂലൈ31ന് കേരളത്തില്‍ പ്രദര്‍ശന ത്തിനെത്തിക്കും
0 Comments