മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമൊരുക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കുമിത്. അസര്‍ബൈജാന്‍-ഇന്ത്യന്‍ കമ്പനികളുടെ സംയുക്ത സംരംഭമായിരിക്കും ചിത്രം, ഏകദേശം 28 കോടി ചിലവ് വരുന്ന സിനിമയില്‍ നായകസ്ഥാനത്ത് മോഹന്‍ലാലിന് പുറമെ നായികയായി അപര്‍ണ ഗോപിനാഥും പിന്നെ പ്രതാപ് പോത്തനും ശശികുമാറും മാത്രമേ മലയാള താരങ്ങളുള്ളൂ. അസര്‍ബൈജാനില്‍ നിന്നുള്ള 21 താരങ്ങളാണ് മറ്റ് വേഷങ്ങളില്‍.
റഷ്യയില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഒക്‌ടോബര്‍ ഒന്നിന് തുടങ്ങും. അസര്‍ബൈജാനിലെ ഭാഷയായ അസറിയിലും മലയാളത്തിലും ചിത്രീകരിച്ച ശേഷം റഷ്യ, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ ഡബ് ചെയ്യാനാണ് ആലോചന. പതിവ് പ്രിയന്‍ സ്റ്റൈലില്‍ നിന്ന് മാറി കോമഡിക്ക് തീരെ പ്രാധാന്യമില്ലാത്ത സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും അമ്മയെ അന്വേഷിച്ച് റഷ്യയിലേക്ക് പോകുന്ന മകളുടെയും അവളെ അനുഗമിക്കുന്ന ഭര്‍ത്താവിന്റെയും യാത്രയാണ് സിനിമയുടെ പ്രമേയം.
ഈ റോളുകളില്‍ അപര്‍ണ ഗോപിനാഥും മോഹന്‍ലാലും അഭിനയിക്കും. ഇളയരാജയുടേതാണ് ഈണങ്ങള്‍. അസര്‍ബൈജാനിലെ റൗങ് ജി മെഹ്ദിയേവും മലയാളിയായ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ആഗോളറിലീസായിട്ടാകും സിനിമ പ്രദര്‍ശനത്തിനെത്തുക.സിനിമയുടെ പ്രമേയം.
ഈ റോളുകളില്‍ അപര്‍ണ ഗോപിനാഥും മോഹന്‍ലാലും അഭിനയിക്കും. ഇളയരാജയുടേതാണ് ഈണങ്ങള്‍. അസര്‍ബൈജാനിലെ റൗങ് ജി മെഹ്ദിയേവും മലയാളിയായ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ആഗോളറിലീസായിട്ടാകും സിനിമ പ്രദര്‍ശനത്തിനെത്തുക.
0 Comments