Subscribe Us

ക്രോസ് ഓവര്‍ രൂപഭംഗിയുമായി റെനോ ക്വിഡ് ഹാച്ച്ബാക്ക്

 രാജ്യത്തെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണിയിലുള്ള പ്രമുഖ നിര്‍മ്മാതാക്കള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ക്രോസ് ഓവറിന്റെ രൂപഭാവങ്ങളുള്ള ക്വിഡ് വാഹനത്തെയാണ് റെനോ കളത്തിലിറക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യക്കാര്‍ക്ക് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളോടും ക്രോസ് ഓവറുകളോടുമുള്ള അമിത താത്പര്യം തിരിച്ചറിഞ്ഞാണ് ഡസ്റ്ററിന്റെ നിര്‍മ്മാതാക്കള്‍ ക്വിഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 ദീപാവലിയോട് അനുബന്ധിച്ച് ക്വിഡ് വിപണിയിലെത്തും. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വാഹനങ്ങള്‍ക്ക് അവകാശപ്പെടാനാവാത്ത 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സ് അടക്കമുള്ളവ നല്‍കിയാണ് റെനോ ക്വിഡ്ഡിന് ക്രോസ് ഓവര്‍ രൂപഭംഗി നല്‍കിയിട്ടുള്ളത്. പരുക്കന്‍ രൂപഭാവമുള്ള ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും വെയ്സ്റ്റ് ലൈനും ക്വിഡ്ഡിന് ബേബി ഡസ്റ്റര്‍ രൂപഭംഗി നല്‍കുന്നു. ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്റെ രൂപകല്‍പ്പനയും മുന്നിലെ എയര്‍ഡാമും ഹാച്ച്ബാക്ക് കാറിനെക്കാള്‍ എസ്.യു.വിയുടേതിന് സമാനമാണ്.പിന്നിലെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് നല്‍കുന്നത് സ്‌പോര്‍ട്ടി രൂപഭംഗിയാണ്. 
നിര്‍മ്മാണച്ചിലവ് ചുരുക്കാനുള്ള ചില പൊടിക്കൈകളും ക്വിഡ് രൂപകല്‍പ്പനയില്‍ റെനോ നടത്തിയിട്ടുണ്ട്. സിംഗിള്‍ വൈപ്പര്‍, ലാളിത്യമുള്ള മിറര്‍, പഴയ ശൈലിയിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, മൂന്ന് നട്ടുകളില്‍ ഉറപ്പിച്ച കനംകുറഞ്ഞ ചക്രം എന്നിവ സൂക്ഷ്മ നിരീക്ഷണത്തില്‍മാത്രം ശ്രദ്ധയില്‍പ്പെടുന്നവയാണ്. ഓള്‍ ഡിജിറ്റല്‍ ഡാഷ് ബോര്‍ഡാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷത. േ്രഗ സിംഗിള്‍ ടോണിലുള്ളതാണ് ഡാഷ്, ഡോര്‍ പാനല്‍, സ്റ്റിയറിങ് വീല്‍ എന്നിവ. 6 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉയര്‍ന്ന വേരിയന്റിലുണ്ട്. എ.എം.ടി ഗിയര്‍ബോക്‌സുള്ള വേരിയന്റ് പിന്നീട് വിപണിയിലെത്തും. സ്‌പെഷ്യസ് കാബിന്‍ ക്ലാസ് ലീഡിങ് 300 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റര്‍ 800 സി.സി എന്‍ജിനാണ് ക്വിഡ്ഡിലുള്ളത്.

Post a Comment

0 Comments

CLOSE ADS


CLOSE ADS