ശീതകാല പച്ചക്കറിയിനങ്ങളായ കാബേജും കാരറ്റും കോളിഫ്‌ലവറും കേരളത്തില്‍ സമൃദ്ധമായി വളരുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട എന്നിവിടങ്ങളില്‍ വ്യാപകമായി ഉള്ളിവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ഉള്ളികൃഷിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന ഉള്ളിയാണ് നാം ഇപ്പോഴും കൂടുതല്‍ ആശ്രയിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും മലഞ്ചെരിവുകളിലും മഞ്ഞുകാലത്ത് ഉള്ളി കൃഷിചെയ്യാം.
സപ്തംബര്‍ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ജനവരി വരെയുള്ള കാലമാണ് ഉള്ളികൃഷിക്ക് യോജിച്ച സമയം. ചുവന്ന ഉള്ളി അഥവാ ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നീയിനങ്ങളില്‍ സവാളയുടെ വിത്ത് നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിക്കേണ്ടിവരും. ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വിത്ത് കടയില്‍നിന്നും വാങ്ങിക്കുന്ന ഉള്ളിയില്‍നിന്നും തിരഞ്ഞെടുക്കാം. ഒരു സെന്റ് സ്ഥലത്തേക്ക് 45 കി.ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും. കടയില്‍നിന്ന് വാങ്ങുന്ന ഉള്ളിയില്‍നിന്ന് ചീഞ്ഞവയും കേടുവന്നവയും മാറ്റി വെയിലത്ത് ചെറുതായി ഉണക്കി വിത്താവശ്യത്തിന് ഉപയോഗിക്കാം.
11.5 മീറ്റര്‍ വീതിയിലും ആവശ്യത്തിന് നിളത്തിലും 2025 സെ.മീ. ഉയരത്തിലുമുള്ള വാരങ്ങള്‍ തയ്യാറാക്കി, അടിവളമായി ഒരു സെന്റിന് 100 കി.ഗ്രാം കാലിവളം, 500 ഗ്രാം യൂറിയ ഒരു കി.ഗ്രാം രാജ്‌ഫോസ്, ഒരു കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. വാരങ്ങളില്‍ ചെറിയ ചാലുകള്‍ കീറി 2030 സെ.മി. അകലത്തില്‍ ഉള്ളിവിത്ത് പാകി മേല്‍മണ്ണിട്ട് മൂടി നനച്ചുകൊടുക്കണം. ജലസേചനം, കളയെടുപ്പ്, മണ്ണ് കയറ്റിക്കൊടുക്കല്‍ എന്നിവ യഥാവസരം ചെയ്യണം. ഒന്നരമാസംകഴിഞ്ഞ് 500 ഗ്രാം യൂറിയ മേല്‍വളമായി ചേര്‍ത്തുകൊടുക്കണം. ഡിസംബര്‍ജനവരി മാസങ്ങളില്‍ ചെടി പൂവിട്ട് ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിയശേഷം വിളവെടുക്കാം.
സവാളയുടെ വിത്ത് പാകിമുളച്ച് 34 ആഴ്ച പ്രായമായ തൈകളാണ് മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ വാരങ്ങളില്‍ പറിച്ചുനടന്നത്. ഒരു സെന്റ് സ്ഥലത്തേക്ക് 30 ഗ്രാം ഉള്ളിവിത്ത് വേണ്ടിവരും. ബെംഗളൂരുവിലുള്ള ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ അത്യുത്പാദനശേഷിയുള്ള അനേകം ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അര്‍ക്കപീതാംബര്‍ എന്നയിനം മഞ്ഞനിറം സവാളയാണ്. അര്‍ക്ക കീര്‍ത്തിമാന്‍, അര്‍ക്ക ലാലിമ എന്നിവ രോഗപ്രതിരോധശേഷിയുള്ള സങ്കരയിനങ്ങളാണ്.
0 Comments