Subscribe Us

ഫെറാറി കാലിഫോര്‍ണിയ ടി; 3.45 കോടി

 ഇറ്റാലിയന്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ സൂപ്പര്‍കാര്‍ കാലിഫോര്‍ണിയ ടി ഇന്ത്യയിലെത്തി. 3.45 കോടിയാണ് ഏകദേശവില. ഇന്ത്യന്‍ വിപണിയിലുള്ള ഫെറാറിയുടെ ഏറ്റവും വിലകുറഞ്ഞ സൂപ്പര്‍കാറാണ് കാലിഫോര്‍ണിയ ടി. നാലുകോടിയും അതിന് മുകളിലുമാണ് മറ്റ് ഫെറാറി കാറുകളുടെ വില. 
 3.6 സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കി.മി വേഗമാര്‍ജിക്കാന്‍ കഴിവുണ്ട് കാലിഫോര്‍ണിയ ടിയ്ക്ക്. മണിക്കൂറില്‍ 200 കി.മി വേഗത്തിലെത്താന്‍ 11.2 സെക്കന്‍ഡുകള്‍ മാത്രം മതി. കണ്‍വര്‍ട്ടബിള്‍ വാഹനമാണിത്. പോര്‍ഷെ 911 ടര്‍ബോ എസ് കണ്‍വര്‍ട്ടബിള്‍, ബെന്‍ലി കോണ്ടിനന്റല്‍ ജി.ടി കബ്രിയോലെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി.എസ്, വരാനിരിക്കിന്ന റോള്‍ഡ് റോയ്‌സ് ഡോണ്‍ എന്നിവയുടെ വിപണിയിലേക്കാണ് കാലിഫോര്‍ണിയ ടി വരുന്നത്. 
ഇന്ത്യയിലെ രണ്ടാം ഇന്നിങ്‌സിനാണ് തുടക്കം കുറിക്കുന്നതെന്ന് ഫെറാറി അവകാശപ്പെടുന്നു. ഫെറാറി കാറുകളുടെ ഇന്ത്യയിലെ സര്‍വീസിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഡല്‍ഹിയുടെ മുംബൈയിലും പുതിയ ഡീലര്‍ഷിപ്പുകള്‍ അനുവദിച്ചത് അടക്കമുള്ള നടപടികളിലൂടെ പരാതികള്‍ക്കെല്ലാം പരിഹാരം കണ്ടശേഷമാണ് കാലിഫോര്‍ണിയ ടി ഫെറാറി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. മറ്റ് ഫെറാറി കാറുകളെ അപേക്ഷിച്ച് വിലക്കുറവുള്ള കാലിഫോര്‍ണിയ ടിയ്ക്ക് വിപണിയില്‍നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.


Post a Comment

0 Comments

CLOSE ADS


CLOSE ADS