Subscribe Us

ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപമായെത്തിയത് 22,000 കോടി


ന്യൂഡല്‍ഹി: എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദസര്‍ക്കാര്‍ അവതരപ്പിച്ച ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്കുകളില്‍ നിക്ഷേപമായെത്തിയത് 22,000 കോടി രൂപ. 17.5 കോടി ബാങ്ക് അക്കൗണ്ടുകളിലായി ഒരുവര്‍ഷത്തിനുള്ളിലാണ് ഇത്രയും തുക നിക്ഷേപമായെത്തിയത്. 

പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകളുമായി 41.82 ശതമാനം പേര്‍ അധാര്‍ ലിങ്ക് ചെയ്തു. അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പ്രകാരം 389 പേര്‍ക്ക് ഒരു ലക്ഷം രൂപവീതവും ലൈഫ് കവര്‍ പ്രകാരം 847 പേര്‍ക്ക് 30,000 രൂപവീതവും നല്‍കിയതായും ധനമന്ത്രാലയം വ്യക്തമാക്കി. 

തൊഴിലുറപ്പ് പദ്ധതി പ്രകാരം ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ ജൂണ്‍ 2015 വരെ നല്‍കിയത് 4,237 കോടി രൂപയാണ്. 2014 നവംബര്‍ മുതല്‍ 2015 ജൂലായ് 31വരെ സബ്‌സിഡി ഇനത്തില്‍ 17,446 കോടി രൂപയും വിതരണം ചെയ്തു.

2014 ആഗസ്ത് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനംചെയ്തത്. 2015 ജനവരി 26ന് പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS