Subscribe Us

എന്‍ സ്‌പോര്‍ട്ടില്‍നിന്ന് ഐ 20 എന്‍

 ഹ്യുണ്ടായ് അടുത്തിടെ പ്രഖ്യാപിച്ച സബ് ബ്രാണ്ടായ എന്‍ സ്‌പോര്‍ട്ടില്‍നിന്ന് കരുത്തേറിയ ആദ്യ കാര്‍ ഐ 20 എന്‍ ഉടന്‍ വിപണിയിലെത്തും. സാധാരണ ഐ 20 യെക്കാള്‍ കരുത്തുറ്റതും സ്‌പോര്‍ട്ടിയുമാണ് ഐ 20 എന്‍. നിലവിലുള്ള കാര്‍ മോഡലുകളുടെ കരുത്തുറ്റ വകഭേദങ്ങള്‍ വിപണിയിലെത്തിക്കാനാണ് എന്‍ സ്‌പോര്‍ട്ടെന്ന സബ് ബ്രാണ്ട് ഹ്യുണ്ടായ് അവതരിപ്പിച്ചിട്ടുള്ളത്. ഫിയറ്റ് അബാര്‍ത്ത്, മെഴ്‌സിഡീസ് എ.എം.ജി എന്നിവയ്ക്ക് സമാനമായി കരുത്തേറിയ ഹ്യുണ്ടായ് മോഡലുകള്‍ എന്‍ സ്‌പോര്‍ട് പുറത്തിറക്കും. 
17 ഇഞ്ച് അലോയ് വീലുകള്‍, സൈഡ് മോള്‍ഡിങ്‌സ്, രൂപമാറ്റം വരുത്തിയ മുന്നിലെയും പിന്നിലെയും ബമ്പറുകള്‍, റിയര്‍ ബൂട്ട് സ്‌പോയ്‌ലര്‍, വലിപ്പമേറിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌ഹോസ്റ്റ് ടിപ്പ്, വശങ്ങളിലും ഹാച്ച് ഡോറിലും എന്‍ ബാഡ്ജുകള്‍ തുടങ്ങിയവയാണ് കാഴ്ചയില്‍ കാറിന്റെ സവിശേഷതകള്‍. വെര്‍ണ അടക്കമുള്ള വാഹനങ്ങളില്‍ കാണുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 115 ഹോഴ്‌സ്പവര്‍ കരുത്തും 160 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍. ആറുസ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഐ 20 എന്നിലുണ്ട്.

Post a Comment

0 Comments

CLOSE ADS


CLOSE ADS