Subscribe Us

യോഗത്തിനിടെ പാര്‍ലമെന്റില്‍ എം.പി.യുടെ 'ബ്രെല്‍ഫി'

 പാര്‍ലമെന്റ് യോഗത്തിനിടെ അര്‍ജന്റീനയിലെ എം.പി. കുഞ്ഞിനെ മുലയൂട്ടുന്ന 'ബ്രെല്‍ഫി'ക്ക് നവമാധ്യമങ്ങളുടെ കൂട്ടായ പിന്തുണ. പാര്‍ലമെന്റ് അംഗം വിക്ടോറിയ ദോണ്ട പെരസ് ആണ് ബ്യൂണസ് ഐറിസിലെ കോണ്‍ഗ്രഷണല്‍ പാലസില്‍ അര്‍ജന്‍റീന നാഷണല്‍ കോണ്‍ഗ്രസ് യോഗത്തിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമെടുത്ത് നായികയായത്.

എല്ലാ സ്ത്രീകള്‍ക്കും ഒരേസമയം അമ്മയും മുഴുവന്‍സമയ ജോലിക്കാരിയുമാവാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത വിക്ടോറിയ അങ്ങനെ ലോകത്തിനുതന്നെ റോള്‍മോഡലായി. പൊതുസ്ഥലങ്ങളില്‍ ആരെയും ഭയപ്പെടാതെ മുലയൂട്ടാനുള്ള അവകാശത്തിനുവേണ്ടി ലോകത്തെമ്പാടും നടക്കുന്ന 'ബ്രെല്‍ഫി' പ്രചാരണത്തിന് ശക്തിപകരുന്നതായി സംഭവം. ഈ വര്‍ഷമാദ്യമാണ് ഇതിന്റെ പ്രചാരണം സമൂഹമാധ്യമം ഏറ്റെടുത്തത്.

പൊതുസ്ഥലങ്ങളില്‍ മുലയൂട്ടിയതിന് സ്ത്രീകള്‍ക്കുണ്ടായ ദുരനുഭവം ഈയിടെ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് കടയുടെ ഒരു മൂലയില്‍വെച്ച് മുലയൂട്ടിയ സ്ത്രീയെ ബ്രിട്ടനിലെ ഒരു തുണിക്കടയിലെ സുരക്ഷാഉദ്യോഗസ്ഥന്‍ പുറത്താക്കിയത് ഈ മാസം ആദ്യമാണ്. കഫെയില്‍വെച്ച് കുഞ്ഞിന് മുലയൂട്ടിയ അമ്മയ്‌ക്കെതിരെ പരാതിപറഞ്ഞയാളെ അവിടെനിന്ന് പുറത്താക്കിയ ഓസ്‌ട്രേലിയയിലെ കടയുടമ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയുമുണ്ടായി.

Post a Comment

0 Comments

CLOSE ADS


CLOSE ADS