ബെംഗളുരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ വിപ്രോയുടെ മേധാവിയായ അസിം പ്രേംജി സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കുന്നു.
വിപ്രോയുടെ 73.39 ശതമാനം ഓഹരികളാണ് അസിം പ്രേംജിയുടെ കൈവശമുള്ളത്. ഇതിന്റെ മൂല്യം 99,500 കോടി രൂപയോളംവരും. കമ്പനിയുടെ 39 ശതമാനത്തിന് തുല്യമായ ഓഹരി വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെയ്ക്കും. 18 ശതമാനത്തോളംവരുന്ന ഓഹരികള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാന്‍ നീക്കിവെച്ചിട്ടുണ്ട്.
2010ല്‍ വിപ്രോയിലുള്ള 8.7 ശതമാനം ഓഹരി വിറ്റാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം അസിം പ്രേംജി ഫൗണ്ടേഷന് രൂപംനല്‍കിയത്.

0 Comments