Subscribe Us

മോഹന്‍ലാല്‍ പുലിമുരുകനാകുന്നു

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വിയറ്റ്‌നാമാണ്. 

ഫോറസ്റ്റിലും ഫോറസ്റ്റിനോടുചേര്‍ന്ന ഒരു ചെറുഗ്രാമത്തിലുമാണ് ഈ ചിത്രത്തിന്റെ കഥനടക്കുന്നത്. വിയറ്റ്‌നാമിലെ ഹാനായിലുള്ള വനത്തിനുള്ളിലാണ് ചിത്രീകരണം. വരയന്‍ പുലികള്‍ ഇവിടെ മാത്രമാണുള്ളത്. മോഹന്‍ലാലും പുലികളുമായുള്ള രംഗങ്ങളാണ് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ദിവസങ്ങളിലായി ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ െൈവശാഖ് പറഞ്ഞു.

പീറ്റര്‍ ഹെയ്തിന്റെ ശിക്ഷണത്തില്‍ ബാങ്കോക്കില്‍ നിന്നെത്തിയ പരിശീലകരില്‍ നിന്ന് പരിശീലനം നേടിയാണ് പുലികളുമായിട്ടുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

കേരളത്തില്‍ സൈലന്റ് വാലി, അട്ടപ്പാടി ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുക. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ വന്യമൃഗങ്ങളോടും കാടിനോടും പടവെട്ടി ജീവിക്കുന്ന ഒരു സാധാരണക്കാരനായ മുരുകന്റെ കഥയാണ് ഏറെ റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

ഉദയ്കൃഷ്ണനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സിബി-ഉദയന്‍ ടീം വേര്‍പിരിഞ്ഞതിനുശേഷം ഉദയ്കൃഷ്ണന്‍ സ്വതന്ത്രമായി തിരക്കഥ രചിക്കുന്ന ചിത്രംകൂടിയാണിത്.

മുരുകന്‍ കാട്ടാക്കട, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ഷാജി ഛായാഗ്രഹണവും ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. 
മുളകുപാടം റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Post a Comment

0 Comments

CLOSE ADS


CLOSE ADS