Subscribe Us

ഷട്ടര്‍ മറാഠിയില്‍: വിശേഷങ്ങളുമായി ജോയ് മാത്യു

കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യവും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്്് തുറന്ന സിനിമയുമായിരുന്നു ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍. വിവിധ ഭാഷകളിലേക്ക്്് മൊഴിമാറ്റം നടത്തിയപ്പോഴും മറാഠിയിലാണ് ആദ്യമായി ഷട്ടര്‍ അന്യഭാഷയില്‍ പുറത്തെത്തുന്നത്്. ഷട്ടറിന്റെ മറാഠി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്് മുംബൈയിലെത്തിയ ജോയ് മാത്യു സംസാരിക്കുന്നു.

ഷട്ടര്‍ മറാഠിയില്‍ എത്തിയതില്‍ ഏറെ സന്തോഷവാനാണ് ഞാന്‍. കന്നട ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം പുറത്തെത്തുന്നുണ്ട്്്. ചിത്രം നല്ല രീതിയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിട്ടുണ്ട്്്്്. സിനിമാ നിരുപണത്തിലും നല്ല പ്രതികരണമാണ് ഉണ്ടായത്്. മറാഠിയില്‍ 165 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തിട്ടുണ്ട്്്. മലയാളത്തില്‍ നിന്ന്്് ആദ്യമായി ഒരു ചിത്രം മറാഠിയില്‍ എത്തുന്നത്് താന്‍ സംവിധാനം ചെയ്ത ചിത്രമാണെന്ന കാര്യത്തില്‍ അഭിമാനമുണ്ട്്്.

മറാഠി ചിത്രത്തിന്റെ സംവിധായകന്‍ വി.കെ.പ്രകാശാണ്. സച്ചിന്‍ ഖഢേക്കര്‍, പ്രകാശ് ബാരെ, സോണാലി കുല്‍ക്കര്‍ണി ഉള്‍പ്പെടെ വന്‍താര നിരതന്നെയാണ് ഈ ചിത്രത്തിലുള്ളത്്. മലയാളി അഭിനേതാവായ പ്രകാശ് ബാരെ മറാഠി ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്്്.

കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യം മറാഠിയിലേക്ക്്് മൊഴിമാറ്റം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടിട്ടില്ല എന്നാണ് സിനിമ തിയേറ്ററില്‍ കണ്ടപ്പോള്‍ മനസ്സിലായത്്. മലയാളത്തിന് സമാനമായ ഭാഷ മറാഠിയിലേക്ക്്് മൊഴിമാറ്റം നടത്തിയപ്പോള്‍ ഉപയോഗിച്ചിട്ടുണ്ട്്്. ചിത്രത്തിന്റെ സത്തയ്ക്ക്്് മാറ്റം ഉണ്ടായിട്ടില്ല. മുംബൈയുടെ പ്രാന്തപ്രദേശത്ത് നടക്കുന്ന ഈ ചിത്രം മറാഠിയിലെ ശ്രദ്ധേയമായ ചിത്രമായി മാറുമെന്നതില്‍ സംശയമില്ല.
ബോളിവുഡിലേക്ക്്് വരുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. മലയാളത്തിലും മറ്റ് ഭാഷകളിലും സിനിമയെടുക്കുമ്പോള്‍ ഒരേ അദ്ധ്വാനം തന്നെയാണ്. ഭാവിയില്‍ ബോളിവുഡില്‍ ചിത്രം ചെയ്തു കൂടെന്നില്ല. എന്നാല്‍ ഇപ്പോള്‍ ആലോചനയിലില്ല. അക്കാര്യത്തില്‍ ഞാന്‍ തീരുമാനമെടുത്തിട്ടില്ല.

ഞാനൊരു പെര്‍ഫോര്‍മര്‍ ആണ്. ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ ഡിപ്ലോമ ചിത്രം ,പി.കെ സിനിമയുടെ ക്യാമറാമാന്‍ മുരളീധരന്റെ ചെറിയ ചിത്രം, ഹരിനായരുടെ ചിത്രം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശേഷമാണ് അമ്മ അറിയാന്‍ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെത്തുന്നത്്. ഞാന്‍ പിന്നെ ആരോടും എനിക്ക് ചാന്‍സ് വേണമെന്ന് കെഞ്ചിയിട്ടുമില്ല. അന്നെനെിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. എനിക്കഭിനയിക്കമെന്നു തോന്നുമ്പോള്‍ ഞാന്‍ നാടകമെഴുതും അതിലഭിനയിക്കും. അല്ലെങ്കില്‍ മറ്റുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കും. അഭിനയിക്കാന്‍ കഴിയാത്തതില്‍ നിരാശയൊന്നും തോന്നിയതുമില്ല.

നിരവധി ജോലികള്‍ ഞാന്‍ ചെയ്തിട്ടുണ്ട്്. അതുകൊണ്ടു ഒരു കാര്യത്തിലും വന്‍ പ്രതീക്ഷയര്‍പ്പിക്കാറില്ല. ജീവിതത്തെ ഞാന്‍ ഗൗരവമായി സമീപിക്കാറില്ല. നാളെ എന്ത് സംഭവിക്കുന്നുവെന്ന്് ഉറപ്പില്ലാത്ത ഒരാളാണ് ഞാന്‍. ഇങ്ങനെയൊക്കെ എന്റെ ജീവിതം ഒഴുകുന്നു.

ഞാന്‍ സെന്‍സര്‍ ബോര്‍ഡിന് എതിരാണ്. കവിത, കഥ, നാടകം, പത്ര വാര്‍ത്ത, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയ്ക്ക്്് സെന്‍സറില്ല. സിനിമയ്ക്ക്്് മാത്രമെന്താണ് സെന്‍സറിന്റെ ആവശ്യം എന്ന്്് എനിക്ക് മനസ്സിലാവുന്നില്ല. സെന്‍സര്‍ ശക്തമായാല്‍ ഞാന്‍ അണ്ടര്‍ ഗൗണ്ട്്് സിനിമയിറക്കും. സെന്‍സറില്ലെങ്കില്‍ ലൈംഗികാതിപ്രസരം ഉണ്ടാവുമെന്ന കാര്യം ശുദ്ധഭോഷ്‌ക്കാണ്. ലൈംഗികാതിപ്രസരമുള്ള സിനിമകള്‍ വേണ്ടവര്‍ കാണട്ടെ. അതിലെന്താണ് പ്രശ്‌നം. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ യോഗ്യത ഒന്ന്്് പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യമാകും.

Post a Comment

0 Comments

CLOSE ADS


CLOSE ADS