Subscribe Us

മുഖംമിനുക്കി മഹീന്ദ്ര താര്‍

മഹീന്ദ്രയുടെ ഓഫ്‌റോഡ് വാഹനം താര്‍ മുഖം മിനുക്കി വിപണിയിലെത്തി. 8.34 ലക്ഷം മുതലാണ് കൊച്ചിയിലെ ഏകദേശവില. ഓഫ് റോഡ് സാഹസിക യാത്രകളില്‍ ആത്മവിശ്വാസം പകരാന്‍ പോന്നവിധത്തിലുള്ള റിയര്‍ ലോക്കിങ് ഡിഫറന്‍ഷ്യലാണ് മുഖം മിനുക്കിയ താറിന്റെ മുഖ്യ സവിശേഷതക. ഇതിനുപുറമെ അകത്തും പുറത്തും നിരവധി പുതുമകള്‍ മഹീന്ദ്ര ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
നവീന സീറ്റുകള്‍, സ്റ്റിയറിങ് വീല്‍, ഗിയര്‍നോബ്, ഡോര്‍ ട്രിം, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ ഡാഷ് ബോര്‍ഡ്, ലോക്കുചെയ്യാവുന്ന ഗ്ലൗ ബോക്‌സ്, കപ്പ് ഹോള്‍ഡറുകള്‍, ചാര്‍ജ്ജിങ് പോയിന്റ് തുടങ്ങിയവയാണ് ഇന്റീരിയര്‍ പുതുമകള്‍. കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്റീരിയര്‍ മുഖം മിനുക്കലുകള്‍ നടത്തിയിട്ടുള്ളത്. നവീന ബമ്പര്‍, വീല്‍ ആര്‍ച്ചുകളിലെ പ്ലാസ്റ്റിക് ക്ലാഡിങ്ങുള്‍, ക്ലിയര്‍ ലെന്‍സ് ഹെഡ് ലാമ്പ് തുടങ്ങിയവയാണ് എകസ്റ്റീരിയര്‍ പുതുമകള്‍. 
1.3 ലക്ഷംകൂടി മുടക്കാമെങ്കില്‍ ഹാര്‍ഡ് ടോപ്പ് താര്‍ സ്വന്തമാക്കാം. സി.ആര്‍.ഡി.ഇ വേരിയന്റ് മാത്രമാണ് മുഖം മിനുക്കിയിട്ടുള്ളത്. ബി.എസ് 3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡി.ഐ താര്‍ വിപണിയില്‍ തുടരും. 3800 ആര്‍.പി.എമ്മില്‍ 105 ബി.എച്ച്.പി കരുത്തും 1800 - 2000 ആര്‍.പി.എമ്മില്‍ 274 എന്‍.എം ടോര്‍ക്കും പകരുന്ന 2500 സി.സി സി.ആര്‍.ഡി.ഇ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഫോര്‍വീല്‍ ഡ്രൈവാണ് ഗിയര്‍ബോക്‌സ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS