ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടും അസിന്റേതായി മൂന്നുവര്‍ഷമായി ചിത്രങ്ങളൊന്നും എത്തിയിട്ടില്ല. ഇടവേളയ്ക്ക് ശേഷം അസിന്‍ ശക്തമായ വേഷത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ആള്‍ ഈസ് വെല്ലില്‍ അഭിഷേഖ് ബച്ചനാണ് അസിന്റെ നായകന്‍.
റിഷി കപൂറും പ്രധാനവേഷത്തിലുണ്ട്. ഇറ്റ് ഈസ് ആള്‍ എബൗട്ട് ഔര്‍ ക്രേസി ഫാമിലി എന്ന കാപ്ഷനില്‍ അസിന്‍ ഒരു പുസ്‌കവും പിടിച്ചുനില്‍ക്കുന്ന പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഗായകന്റ വേഷമാണ് അഭിഷേക് ബച്ചന്‍.
0 Comments