Subscribe Us

മധുരപാനീയം കുടിച്ച് ലോകത്ത് മരിക്കുന്നത് രണ്ടുലക്ഷംപേര്‍

മധുരപാനീയങ്ങളുടെ ഉപയോഗംമൂലം വര്‍ഷത്തില്‍ രണ്ടുലക്ഷം ആളുകള്‍ ലോകത്ത് മരണപ്പെടുന്നതായി ഗവേഷണപഠനം. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജ ഗീതാഞ്ജലി സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മധുരപാനീയങ്ങള്‍ പ്രമേഹം മാത്രമല്ല, ഹൃദ്രോഗവും അര്‍ബുദവും ഉണ്ടാക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. ഇതാണ് മരണസംഖ്യ കൂട്ടുന്നത്. ആഗോള തലതത്തില്‍ ഇത്തരമൊരു പഠനം ആദ്യത്തേതാണ്. മെക്‌സിക്കോയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത്. രണ്ടാംസ്ഥാനം അമേരിക്കയ്ക്കാണ്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പ്രായക്കാരില്‍ വ്യത്യസ്തമായാണ് മധുരപാനീയങ്ങളുടെ തീവ്രത സ്വാധീനിക്കുന്നത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഇത്തരം മരണങ്ങളില്‍ 75 ശതമാനവും ഉണ്ടാകുന്നത്. യുവാക്കളെയാണ് ആഗോളവ്യാപകമായി ഇത് ഏറ്റവുമധികം സ്വാധീനിക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു. 1,84,000 യുവാക്കളാണ് മധുരപാനീയം കുടിച്ച് വര്‍ഷത്തില്‍ മരിക്കുന്നത്. അതായത് മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ലോകത്ത് മരിക്കുന്നവരില്‍ ഭൂരിഭാഗവും 45 വയസ്സിന് അടുത്തുള്ളവരാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ഇത് ഏറെ കൂടുതലാണ്.

Post a Comment

0 Comments

CLOSE ADS


CLOSE ADS