ഓണ്‍ലൈന്‍ വീഡിയോ രംഗത്ത് യുട്യൂബിന് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ വീഡിയോ ഫീച്ചറുകള്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. എല്ലാത്തരം ഉള്ളടക്കത്തിനും തങ്ങളെമാത്രം ആശ്രയിച്ചാല്‍ മതിയെന്ന സ്ഥിതിയിലേക്ക് ഫെയ്‌സ്ബുക്ക് മാറുന്നതിന്റെ സൂചനയാവുകയാണിത്.
'ഫെയ്‌സ്ബുക്ക് പേജ്' ഉടമകള്‍ക്ക് വീഡിയോ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ കസ്റ്റമൈസേഷന്‍ സാധ്യമാക്കാനും പുതിയ വിതരണ ഓപ്ഷനുകള്‍ ഉപയോഗിക്കാനും സഹായിക്കുന്ന ടൂളാണ് ഫെയ്‌സ്ബുക്ക് പുതിയതായി അവതരിപ്പിച്ചത്. പ്രേക്ഷകന്റെ പ്രായപരിധി നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ഫീച്ചറുകളാണ് ഇതുവഴി ലഭ്യമായത്.
യുട്യൂബില്‍ വീഡിയോ പതിവായി അപ്ലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് പരിചിതമായ സംവിധാനങ്ങളാണ് ഫെയ്‌സ്ബുക്ക് പുതിയതായി അവതരിപ്പിച്ചതില്‍ മിക്കതും. ഓണ്‍ലൈന്‍ വീഡിയോരംഗത്ത് വലിയ മത്സരത്തിന് ഇതു വഴിതെളിക്കുമെന്നുറപ്പ്. ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സര്‍വീസാണ് യുട്യൂബ്.
ഫെയ്‌സ്ബുക്കിന്റെ പുതിയ അപ്‌ഡേറ്റ് പ്രകാരം, സ്വന്തം ടൈം ലൈനിലോ ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്യാന്‍ പാകത്തിലോ വീഡിയോ അപ്ലോഡ് ചെയ്യാം. വീഡിയോ മറ്റുള്ളവര്‍ക്ക് എംബഡ് ചെയ്യാന്‍ അനുവദിക്കണോ എന്നും പ്രസാധകന് തീരുമാനിക്കാം. മാത്രമല്ല, ന്യൂസ് ഫീഡില്‍ വരാതെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു വീഡിയോ ടാബിലേക്ക് വീഡിയോവിതരണം പരിമിതപ്പെടുത്താം.
പുതിയ ഓപ്ഷനുകള്‍ പ്രകാരം പ്രസാധകന് ഫെയ്‌സ്ബുക്കില്‍ 'സീക്രട്ട് വീഡിയോ'കളും അപ്ലോഡ് ചെയ്യാം. യുട്യൂബിലെ ലിസ്റ്റ് ചെയ്യപ്പെടാത്ത വീഡിയോകള്‍ എന്ന ഫീച്ചറിനുള്ള മറുപടിയാണ് ഫെയ്‌സ്ബുക്കിന്റെ 'സീക്രട്ട് വീഡിയോ'. ഇത്തരം വീഡിയോകള്‍ സെര്‍ച്ചില്‍ വരില്ല. നേരിട്ട് യു.ആര്‍.എല്‍. ലഭിക്കുന്നവര്‍ക്കേ അത് കാണാന്‍ കഴിയൂ.
'വിനോദം', 'വാര്‍ത്തകള്‍' എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി വീഡിയോകള്‍ ലേബല്‍ ചെയ്യാമെന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ മറ്റൊരു ഗുണം.
പുതിയ ഫീച്ചറുകള്‍ വരുംആഴ്ചകളില്‍ ലോകമെമ്പാടുമെത്തും. ഫെയ്‌സ്ബുക്കിനെ ശരിക്കുമൊരു വീഡിയോ ഹോസ്റ്റിങ് സൈറ്റായി പരിവര്‍ത്തനംചെയ്യാന്‍ പുതിയ ഫീച്ചറുകള്‍ സഹായിക്കുമെന്നു കരുതുന്നു. പ്രസാധകര്‍ക്ക് തങ്ങളുടെ വീഡിയോശേഖരം മികച്ചരീതിയില്‍ കൈകാര്യംചെയ്യാനായി ഒരു 'വീഡിയോ ലൈബ്രറി' ടൂളും ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്.

0 Comments