Subscribe Us

പശുഹൃദയത്തിലെ കലകള്‍ കൊണ്ട് വാല്‍വ്; എണ്‍പത്തൊന്നുകാരിക്ക് പുനര്‍ജന്‍മം

ചെന്നൈ: പശുഹൃദയത്തിലെ കലകള്‍ കൊണ്ട് നിര്‍മിച്ച ഹൃദയ വാല്‍വിന്റെ ബലത്തില്‍ എണ്‍പത്തൊന്നുകാരിക്ക് പുനര്‍ജന്‍മം. ഹൃദയത്തിലെ ആര്‍ട്ടിക് വാല്‍വിലെ തകരാറ് മൂലം ചികിത്സയ്ക്ക് എത്തിയ ഹൈദരാബാദുകാരിക്കാണ് ഡോക്ടര്‍മാര്‍ പശുഹൃദയത്തിലെ കലകള്‍ കൊണ്ട് നിര്‍മിച്ച വാല്‍വ് വിജയകരമായി വെച്ചുപിടിപ്പിച്ചത്. ചെന്നൈ ഫ്രണ്ടിയര്‍ ലൈഫ്‌ലൈന്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.

ഹൃദയ വാല്‍വിന് തകരാര്‍ സംഭവിച്ചാല്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ വഴി പുതിയത് വച്ചുപിടിപ്പിക്കുയാണ് ചെയ്യുക. രോഗിയുടെ പ്രായം പരിഗണിച്ച് ഡോക്ടര്‍മാര്‍ ശരീരം എളുപ്പത്തില്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള തരത്തില്‍ 'ബയോ-പ്രോസ്‌തെറ്റിക് വാല്‍വ്' നിര്‍മിക്കുകയായിരുന്നു. ശനിയാഴ്ചയാണ് വാല്‍വ് ഹൃദയത്തില്‍ വച്ചുപിടിപ്പിച്ചത്.

പതിനൊന്ന് വര്‍ഷം മുമ്പ് ഇവരുടെ വാല്‍വ് മാറ്റിവെച്ചതായിരുന്നു. എന്നാല്‍ ഈ വാല്‍വ് തകരാറിയലായത് രോഗിയുടെ ജീവന് ഭീഷണിയാവുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗിയെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയതായും ആസ്പത്രി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments

CLOSE ADS


CLOSE ADS